മോഗ: കള്ളക്കേസില്‍ കുടുക്കി പോലീസ് വേട്ടയാടുകയാണെന്ന് ചൂണ്ടിക്കാട്ടി രണ്ട് പഞ്ചാബി പെൺകുട്ടികൾ രക്തം കൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു.
തങ്ങളെ ആരോ കേസിൽ കുടുക്കിയതാണ്. ഭയത്തോടെയാണ് ജീവിക്കുന്നത്. തങ്ങൾക്ക് നീതി ലഭിക്കണമെന്നും അല്ലെങ്കിൽ ദയാവധത്തിന് അനുമതി നല്‍കണമെന്നും കത്തില്‍ പറയുന്നു.
ആരോ കുടുക്കിയതാണെന്ന് പോലീസിനോട് പറഞ്ഞിരുന്നു. ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടില്ലെങ്കിലും പോലീസ് നിരസിച്ചുവെന്നും പെൺകുട്ടികൾ കത്തിൽ പറയുന്നു.
അതേസമയം വിസ തട്ടിപ്പ്, വഞ്ചന കേസുകളാണ് മോഗ പോലീസ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവർ വിദേശത്തു കൊണ്ടു പോകാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്ന് പരാതിയുണ്ടെന്നാണ് മോഗ പോലീസ് നൽകുന്ന വിശദീകരണം.