മുൻ ഇന്ത്യൻ നായകൻ കപിൽ ദേവിന്റെ ജീവിതം പറയുന്ന 83ൽ കപിൽ ദേവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന രണ്‍വീർ സിംഗിന്റെ ലുക്ക് പുറത്തുവിട്ടു. കപിൽ ദേവിനോട് ഏറെ സാമ്യം തോന്നുന്ന ലുക്കാണ് രണ്‍വീറിന്റേത്.
1983ലെ ലോക കപ്പിനെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്. തന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് രണ്‍വീർ ഈ ലുക്ക് ആരാധകർക്ക് സമർപ്പിച്ചത്. കബീർ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ദീപിക പദുക്കോണും സിനിമയിൽ അഭിനയിക്കുന്നുണ്ട്. കപിൽ ദേവിന്റെ ഭാര്യ റോമി ഭാട്ടിയുടെ കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ കൃഷ്ണമാചാരി ശ്രീകാന്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് നടൻ ജീവയാണ്.
ചിരാഗ് പാട്ടീൽ, ഹാർദി സന്ധു, ആമി വിർക്ക്, സാക്യൂബ് സലീം, പങ്കജ് ത്രിപാഠി, സർതാജ് സിംഗ്, താഹിർ രാജ് ബാസിൻ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മധു മൻടേനയാണ് ചിത്രം നിർമിക്കുന്നത്.