ഉറിയിലെ നടൻ വിക്കി കൗശൽ മാളവിക മോഹനുമായി പ്രണയത്തിൽ. ഈ വാർത്തയാണ് ഇപ്പോൾ ബോളിവുഡിൽ എങ്ങും സംസാരവിഷയം. ഗോസിപ്പ് കോളങ്ങളിൽ ഇരുവരും ഇതിനോടകം സ്ഥാനം പിടിച്ച് കഴിഞ്ഞു. മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ മാളവികയും വിക്കിയും ഡേറ്റിംഗിലാണെന്ന രീതിയിലാണ് വാർത്തകൾ പ്രചരിക്കുന്നത്.
കഴിഞ്ഞ ദിവസം മുംബൈയിലെ മാളവികയുടെ വസതിയിൽ വിക്കിയും സഹോദരൻ സണ്ണി കൗശലും എത്തിയിരുന്നു. മാളവികയുടെ അമ്മയ്ക്കും സഹോദരനും ഒപ്പം ആഹാരം കഴിക്കുന്നതിന്റെയും മറ്റും ചിത്രങ്ങൾ പുറത്തു വന്നിരുന്നു. വിക്കിയുടെ സഹോദരനും മാളവികയും വളരെ അടുത്ത സുഹൃത്തുക്കളാണ്.
ഇൗ ചിത്രം പുറത്തുവന്നതോടെയാണ് വിക്കിയും മാളവികയും പ്രണയത്തിലാണെന്ന മട്ടിൽ വാർത്തകൾ പ്രചരിച്ച് തുടങ്ങിയത്. മലയാളത്തിൽ പട്ടം പോലെ, നിർണായകം, ദ ഗ്രേറ്റ് ഫാദർ എന്നീ ചിത്രങ്ങളിലും താരം വേഷമിട്ടിരുന്നു. രജനി ചിത്രമായ പേട്ടയാണ് മാളവികയുടെ തമിഴ് ചിത്രം.