പാരിപ്പള്ളി :സീരിയൽ കണ്ടുകൊണ്ടിരുന്ന വീട്ടമ്മയുടെ കഴുത്തിൽ കിടന്ന അഞ്ചരപവന്റെ മാല മോഷ്ടാവ് പൊട്ടിച്ചെടുത്ത് കടന്നു. ഇന്നലെ രാത്രിയിലാണ് സംഭവം. മേവനക്കോണം സ്വദേശിനിയായ വീട്ടയുടെ മാലയാണ് പൊട്ടിച്ചെടുത്തത്. ഇവർ സീരിയലിൽ മുഴുകിയിരിക്കുകയായിരുന്നു.
മുൻവശത്തെ വാതിൽതുറന്നിട്ടിരുന്നു. ഭർത്താവാണ് വന്നതെന്ന് കരുതി ശ്രദ്ധിക്കാതിരുന്ന വീട്ടമ്മയുടെ അടുത്തെത്തിയ മോഷ്ടാവ് മാല പൊട്ടിച്ച് കടക്കുകയായിരുന്നു. ഇവർ ബഹളം വച്ചതിനെതുടർന്ന് പരിസരവാസികൾ ഓടിയെത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപെട്ടു. പാരിപ്പള്ളി പോലീസ് കേസെടുത്തു.