ന്യൂഡൽഹി: സ്കൂളിൽവച്ച് അധ്യാപികയെ പീഡിപ്പിച്ച കേസിൽ പ്രിൻസിപ്പൽ അറസ്റ്റിൽ. ഡൽഹി ജസോലയിലെ സ്കൂളിലാണ് സംഭവം. കുട്ടികൾക്ക് എക്സ്ട്രാ ക്ലാസ് എടുക്കാനെന്നു പറഞ്ഞാണ് പ്രിൻസിപ്പൽ അധ്യാപികയെ വിളിച്ചുവരുത്തി പീഡിപ്പിച്ചത്. സംഭവത്തിൽ 27കാരിയായ അധ്യാപികയുടെ പരാതിയിൽ പ്രിൻസിപ്പൽ രാകേഷ് ശർമയെ പോലീസ് അറസ്റ്റ് ചെയ്തു.
സ്കൂൾ സമയം കഴിഞ്ഞും എക്സ്ട്രാ ക്ലാസ് ഉണ്ടെന്ന് പറഞ്ഞാണ് ഇയാൾ അധ്യാപികയെ വിളിച്ചുവരുത്തിയത്. പ്രിൻസിപ്പലിന്റെ മുറിയിലെത്തിയ അധ്യാപികയ്ക്ക് കുടിക്കാൻ നൽകിയ ശീതള പാനീയത്തിൽ ഉറക്കഗുളിക ചേർത്തിരുന്നു. അബോധാവസ്ഥയിലായ അധ്യാപികയെ പ്രിൻസിപ്പൽ പീഡിപ്പിക്കുകയായിരുന്നു.
പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. 2017ൽനടന്ന സംഭവത്തിന് പിന്നാലെ അശ്ലീല വീഡിയോ പുറത്തുവിടുമെന്ന് ഭയപ്പെടുത്തി പ്രിൻസിപ്പൽ പീഡനം തുടർന്നെന്ന് അധ്യാപിക പരാതിയിൽ പറയുന്നു.
ു