ബംഗളൂരു: ബിജെപിയില്‍ ചേര്‍ന്നെന്ന വാർത്ത നിഷേധിച്ച് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്. കുടുംബസുഹൃത്തായ വി. മുരളീധരനെ കാണാന്‍ പോയതാണെന്നും അപ്പോള്‍ അവര്‍ നല്കിയ സ്വീകരണത്തില്‍ പങ്കെടുക്കുകയേ ചെയ്തിട്ടുള്ളുവെന്നും അഞ്ജു വ്യക്തമാക്കി.
ബിജെപി അംഗത്വ കാമ്പയ്നില്‍ കേന്ദ്ര സഹമന്ത്രി വി.മുരളീധരനും കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പയ്ക്കുമൊപ്പം അഞ്ജു പാര്‍ട്ടി പതാകയേന്തി നില്ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണു അഭ്യൂഹങ്ങള്‍ ശക്തമായത്.
ബിജെപി കര്‍ണാടക എന്ന ഫേസ്ബുക്ക് പേജിലും എഎന്‍ഐയുമാണ് അഞ്ജു ബിജെപിയില്‍ ചേര്‍ന്നു എന്ന തരത്തില്‍ വാര്‍ത്ത നല്‍കിയത്. ഇതോടെ വിവിധ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വാര്‍ത്തയും ചിത്രവും പ്രചരിച്ചു.