സാക്ഷരതാ മിഷന്റെ തുല്യതാക്ലാസിലെ സഹപാഠിയെ ലൈംഗികമായി പീഡിപ്പിക്കുകയും പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്ത സംഭവം സിനിമക്കഥകളെപ്പോലും വെല്ലുന്നത്. 24കാരിയായ യുവതിയാണ് 23കാരന്റെ നിരന്തരപീഡനത്തിന് ഇരയായത്. യുവതിയുടെ ഭര്‍ത്താവ് സൂക്ഷിക്കാന്‍ നല്കിയ പണം കാണാതായതോടെ സംഭവം പുറത്തായി. യുവാവിന്റെ ശല്യം സഹിക്കാന്‍ വയ്യാതായതോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ബാലരാമപുരം സ്വദേശി അജീഷിനെ (23) പൊലീസ് പൊക്കി അകത്താക്കി.
പുന്നമൂട് ഗവ യുപി സ്ക്കൂളിലെ സാക്ഷരതാമിഷന്റെ തുല്യതാ പഠന ക്ലാസില്‍ നിന്നാണ് കഥയുടെ തുടക്കം. ഇക്കഴിഞ്ഞ ജനുവരിയിലാണ് മംഗലത്തുകോണം സ്വദേശിയായ ഭര്‍ത്താവ് 24കാരിയായ ഭാര്യയെ പ്ലസ് വണ്ണിന് പഠിപ്പിക്കാന്‍ തുല്യതാ ക്ലാസില്‍ ചേര്‍ത്തത്. 5വര്‍ഷം മുമ്പ് പെണ്‍കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്.മുസ്ലിം സമുദായത്തില്‍പ്പെട്ട യുവതി ഹിന്ദുവായ യുവാവിനെ വിവാഹം കഴിച്ചതോടെ പഠിത്തം മതിയാക്കി. ഒരു കുട്ടി ജനിച്ച ശേഷമാണ് യുവാവ് വീണ്ടും ഭാര്യയെ പഠിപ്പിക്കാന്‍ തീരുമാനിച്ചത്. അങ്ങനെയാണ് ക്ലാസില്‍ ചേര്‍ത്തത്.
സഹപാഠിയായ 23 കാരന് ബാലരാമപുരം സ്വദേശി അജീഷ് അന്നു മുതല്‍ യുവതിയെ നോട്ടമിട്ടു. കാര്യങ്ങളെല്ലാം ചോദിച്ച് മനസിലാക്കി അടുത്തുകൂടി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അമ്മാവനും അമ്മായിയും മണ്ടക്കാട് ക്ഷേത്ര ദര്‍ശനത്തിന് പോയ ദിവസം അജീഷ് നോട്ടുവാങ്ങാനായി വീട്ടിലെത്തി. ഭര്‍ത്താവ് ജോലിക്കും കുഞ്ഞ് സ്കൂളിലും പോയതിനാല്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. നോട്ടെടുക്കാന്‍ അകത്തേക്ക് പോയ യുവതിക്ക് പിന്നാലെ അജീഷും അകത്തുകയറി. പിന്നാലെ കടന്നു പിടിച്ചു. കട്ടിലില്‍ കിടത്തില് ബലമായി വസ്ത്രങ്ങള്‍ അഴിച്ച് ലൈംഗികമായി പീഡിപ്പിച്ചു. ഏപ്രില്‍ മാസത്തില്‍ അമ്മാവനും അമ്മായിയും ഭര്‍ത്താവും കുഞ്ഞും കൊല്ലത്ത് ക്ഷേത്ര ദര്‍ശനത്തിന് പോയ ദിവസം വീണ്ടും അജീഷ് വീട്ടിലെത്തി.
ആദ്യം വിസമ്മതിച്ച യുവതി ഭീഷണിക്ക് മുന്നില്‍ വീണ്ടും കിടപ്പറപങ്കിട്ടു. പിന്നെ കഥമാറി യുവതിയുമായുള്ള കിടപ്പറ ദൃശ്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് പലപ്പോഴായി പണം വാങ്ങി. പണം ഇല്ലാത്തപ്പോള്‍ സ്വര്‍ണമായി. 8പവന് സ്വര്‍ണവും കോണ്‍ട്രാക്ടറായ ഭര്‍ത്താവ് സൂക്ഷിക്കാന്‍ നല്കിയ 1.4ലക്ഷം രൂപയും അജീഷ് മൂന്നുമാസം കൊണ്ട് തട്ടിയെടുത്തു. ഭര്‍ത്താവ് പണം ആവശ്യപ്പെട്ടപ്പോഴാണ് കഥ പുറത്തറിയുന്നത്. പിന്നാലെ യുവതി പരാതിയുമായി ബാലരാമപുരം പൊലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് പൊലീസ് അജീഷിനെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി. പിന്നീട് പ്രതിയെ റിമാന്‍ഡ് ചെയ്തു.