ലക്ഷക്കണക്കിന് ആരാധകരുള്ള യൂട്യൂബ് പേജ് കരിക്ക് സിനിമയുമായി രംഗത്തെത്തുന്നു. ഇവർ പുറത്തിറക്കിയ വെബ് സീരിസായ തേരാ പാരയുടെ പേരിൽ തന്നെയാണ് സിനിമ ആരാധകരിലേക്ക് എത്തിക്കുന്നത്.
സിനിമയുടെ മോഷൻ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. മാസ്ക്കും ജാക്കറ്റും ധരിച്ച് ഒരാൾ നിൽക്കുന്നതാണ് മോഷൻപോസ്റ്ററിലുള്ളത്. ഇത് ലോലനാണോ എന്നാണ് സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയ്ക്കു വഴിവയ്ക്കുന്നത്.
തേരാ പാര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നിഖിൽ പ്രസാദാണ്. 2020ൽ ചിത്രം റിലീസ് ചെയ്യും.