ലണ്ടൻ: ബംഗ്ലാദേശ് ക്രിക്കറ്റ് കോച്ച് സ്റ്റീവ് റോഡ്സിനെ പുറത്താക്കി. ലോകകപ്പിൽനിന്നു ബംഗ്ലാദേശ് പുറത്തായതിനു പിന്നാലെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് സ്റ്റീവ് റോഡ്സിനെ പരിശീലക സ്ഥാനത്തുനിന്നും നീക്കിയത്.
റോഡ്സും ബോര്‍ഡും തമ്മില്‍ സംയുക്തമായ കൈക്കൊണ്ട തീരുമാനമാണ് ഇതെന്നാണ് അറിയുന്നത്. റോഡ്സ് 2020 ട്വിന്റി-20 ലോകകപ്പ് വരെയായിരുന്നു ചുമതലയില്‍ തുടരേണ്ടിയിരുന്നതെങ്കിലും ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിന് സെമിയില്‍ എത്തുവാന്‍ സാധിക്കാതിരുന്നതോടെ സ്ഥാനം ഒഴിയുകയായിരുന്നു.
റോഡ്സിനെ പുറത്താക്കുകയല്ലെന്നും ഇത് സംയുക്തമായ കൈക്കൊണ്ട ഒരു തീരുമാനമാണെന്നും ബംഗ്ലാദേശിന്റെ ചീഫ് എക്സിക്യൂട്ടീവ് നിസ്സാമുദ്ദീന്‍ ചൗധരി അഭിപ്രായപ്പെട്ടത്. ശ്രീലങ്കന്‍ പര്യടനത്തിന് ടീമിനൊപ്പം റോഡ്സുണ്ടാകില്ലെന്നും നിസ്സാമുദ്ദീന്‍ അറിയിച്ചു.