കൊല്ലം: ജാതിയും മതവും പറഞ്ഞ് ഭിന്നിപ്പിക്കാൻ ശ്രമിച്ചിട്ടും ജനങ്ങൾ വികസനത്തിനൊപ്പം നിന്നതാണ് രണ്ടാം മോദി സർക്കാരെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ: ജെ.ആർ പദ്മകുമാർ.ബി ജെ പി മെമ്പർഷിപ്പ് കാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
അംഗത്വ വിതരണത്തിലൂടെ ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയായി ബിജെപി മാറിയപ്പോൾ അന്ന് പരിഹസിച്ചവർക്ക് രണ്ടാമതും ബി ജെ പി അധി കാരത്തിൽ എത്തിയപ്പോഴാണ് യാഥാർത്ഥ്യം മനസിലായത്. പ്രതിപക്ഷത്തിന്റെ കള്ളപ്രചരണത്തിന് ജനങ്ങൾ കൊടുത്ത ശിക്ഷ യാണ് ഇപ്പോൾ അനുഭവിക്കുന്നത് .
അംഗത്വ വിതരണത്തിലൂടെ ബിജെപി വൻശക്തിയായ് കേരളത്തിൽ മാറുമെന്നും അദ്ദേഹം പറഞ്ഞു .സി പി എം ,സി പി ഐ, കോൺഗ്രസ് , തുടങ്ങിയ നിരവധി പ്രസ്ഥാനങ്ങളിൽ നിന്നും നൂറുകണക്കിന് പേർ ബി ജെ പിയിൽ അംഗത്വം എടുത്തു.ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി രാജിപ്രസാദ് ,എം.എസ്.ശ്യാംകുമാർ, അഡ്വ: സി.രാജേന്ദ്രൻ, പ്രാക്കുളം ജയപ്രകാശ്, ജി.കുഞ്ഞികൃഷ്ണപിള്ള, ഇരവിപുരംമണ്ഡലം പ്രസിഡന്റ് എ.ജി ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.