ഭാ​ര്യ​യും മ​ക്ക​ളും കി​ണ​റ്റി​ൽ ചാ​ടി മ​രി​ച്ച  സം​ഭ​വ​ത്തി​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി അ​റ​സ്റ്റി​ൽ

വ​ള​പ​ട്ട​ണം: ഭാ​ര്യ​യും മ​ക്ക​ളും കി​ണ​റ്റി​ൽ ചാ​ടി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ പി​ടി​കി​ട്ടാ​പ്പു​ള്ളി അ​റ​സ്റ്റി​ൽ. വ​ള​പ​ട്ട​ണം ത​ങ്ങ​ൾ വ​യ​ലി​ലെ ഇ.​പി. മ​ൻ​സൂ​റി​നെ (45) യാ​ണ് വ​ള​പ​ട്ട​ണം സി​ഐ എം. ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. 2008 ൽ ​വ​ള​പ​ട്ട​ണം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ നീ​രൊ​ഴു​ക്കും​ചാ​ലി​ൽ മ​ൻ​സൂ​റി​ന്‍റെ പീ​ഡ​നം സ​ഹി​ക്കാ​ൻ ക​ഴി​യാ​തെ ഭാ​ര്യ​യും മ​ക്ക​ളും കി​ണ​റ്റി​ൽ ചാ​ടി മ​രി​ച്ചി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ മ​ൻ​സൂ​ർ മു​ങ്ങി​ന​ട​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ചോ​ളം കേ​സു​ക​ളി​ലെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​ണ് മ​ൻ​സൂ​ർ. പ​യ്യ​ന്നൂ​ർ, ക​ണ്ണൂ​ർ കോ​ട​തി​ക​ളി​ൽ സാ​ന്പ​ത്തി​ക ത​ട്ടി​പ്പ്, ഗാ​ർ​ഹി​ക പീ​ഡ​ന കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, കോ​ഴി​ക്കോ​ട്, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലാ​യി ഒ​ളി​ച്ചു​ജീ​വി​ക്കു​ക​യാ​യി​രു​ന്നു മ​ൻ​സൂ​ർ. എ​സ്ഐ വി​ജേ​ഷ്, എ​എ​സ്ഐ പ്ര​സാ​ദ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ എ​ൻ. മ​നേ​ഷ് എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts