ചില്ലറയില്ലെന്ന പരാതി ഇനിയാർക്കും വേണ്ട..!  വില്ലേജ് ഓഫീസുകൾ വസ്തു കരവും  മറ്റ്ഫീസുകളും അടയ്ക്കാൻ ഇനി എടിഎം കാർഡ് മതി

കോ​ട്ട​യം: വ​സ്തു ക​രം അ​ട​യ്ക്ക​ണ​മെ​ങ്കി​ൽ ഇ​നി പ​ണം ആ​വ​ശ്യ​മി​ല്ല. എ​ടി​എം കാ​ർ​ഡ് മ​തി. ജി​ല്ല​യി​ലെ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലെ പ​ണ​മി​ട​പാ​ടി​ന് ഇ- ​പോ​സ് മെ​ഷീ​ൻ എ​ത്തി. ക​ള​ക്‌‌ട​റേ​റ്റ്് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ഇ​ന്ന​ലെ ന​ട​ന്ന ച​ട​ങ്ങി​ൽ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലെ ക​റ​ൻ​സി ര​ഹി​ത സേ​വ​ന​ങ്ങ​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ച്ചു.

ജി​ല്ല​യി​ലെ നൂ​റ് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ​ക്കു​മു​ള്ള ഇ-​പോ​സ് മെ​ഷീ​നു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ്വ​ഹി​ച്ചു. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്‌ട​ർ പി.​കെ.​സു​ധീ​ർ ബാ​ബു, സ​ബ് ക​ള​ക്ട​ർ ഈ​ശ പ്രി​യ, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ടർ ശി​ഖാ സു​രേ​ന്ദ്ര​ൻ, എ​ഡി​എം അ​ല​ക്സ് ജോ​സ​ഫ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​ർ, ത​ഹ​സി​ൽ​ദാ​ർ​മാ​ർ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഇ-​പോ​സ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​തി​ലൂ​ടെ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ സു​താ​ര്യ​വും കാ​ര്യ​ക്ഷ​മ​വു​മാ​കും. ബാ​ങ്കു​ക​ളി​ലും ട്ര​ഷ​റി​ക​ളി​ലും സ​മ​യ ബ​ന്ധി​ത​മാ​യി പ​ണം അ​ട​യ്ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​ർ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് പ​രി​ഹാ​രം കൂ​ടി​യാ​ണ് പു​തി​യ സം​വി​ധാ​നം.

ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പു​തി​യ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നാ​ഷ​ണ​ൽ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് സെ​ന്‍റ​റാ​ണ് ഇ​തി​നാ​വ​ശ്യ​മാ​യ സോ​ഫ്റ്റ്‌‌വെയർ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.

Related posts