തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക് വർധനവാണ് വൈദ്യുതി നിരക്കിലൂടെ സർക്കാർ വരുത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെട്രോൾ, ഡീസൽ വിലവർധനവിലൂടെ കേന്ദ്രസർക്കാരും വൈദ്യുതി നിരക്ക് വർധനവീലൂടെ സംസ്ഥാന സർക്കാരും ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. വാർത്താസമ്മേളനത്തിലാണ് ചെന്നിത്തല തന്റെ നിലപാട് വ്യക്തമാക്കിയത്.
വൈദ്യുതി നിരക്ക് ഇത്രയും കൂടിയ ചരിത്രം മുൻപുണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാരുണ്യ പദ്ധതി നിലനിർത്തണം. ഈ വിഷയത്തിൽ ധനമന്ത്രിയും ആരോഗ്യമന്ത്രിയും രണ്ട് തട്ടിലാണെന്നും ചെന്നിത്തല പറഞ്ഞു.