ഒറ്റ അച്ഛനെ ഉള്ളൂ; കൊക്കിന് ജീവനുള്ളിടത്തോളം കോണ്‍ഗ്രസിനൊപ്പമെന്ന് പ്രയാർ ഗോപാലകൃഷ്ണൻ

കൊല്ലം: ഒരാളെ മാത്രമേ അച്ഛൻ എന്ന് വിളിച്ചിട്ടുള്ളൂ എന്നും കൊക്കിന് ജീവനുള്ള കാലത്തോളം കോണ്‍ഗ്രസുകാ രനായി തന്നെ അറിയപ്പെടുമെന്നും ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

രണ്ടു ദിവസം മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിൽ താൻ പറഞ്ഞതായി ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾക്ക് വിശദീകരണം എന്ന നിലയ്ക്കാണ് അദ്ദേഹം നിലപാട് അറിയിച്ചത്.

ഇന്നുവരെ വഹിച്ച എല്ലാ പദവികളിലേക്കും കൈപിടിച്ചുയർത്തിയത് കോണ്‍ഗ്രസ് പാർട്ടിയാണ്. കോണ്‍ഗ്രസുകാരൻ എന്ന നിലയ്ക്ക് തന്നെ താൻ അറിയപ്പെടും എന്നതിൽ ആർക്കും സംശയം വേണ്ടെന്നും പ്രയാർ ഗോപാലകൃഷ്ണൻ

Related posts