കോട്ടയം: കുറ്റാന്വേഷണത്തിൽ മികവ് തെളിയിച്ച ജില്ലാ പോലീസിലെ 12 പേർക്കു സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ ലഭിച്ചു.
ചങ്ങനാശേരി ഡിവൈഎസ്പി എസ്. സുരേഷ്കുമാർ, കോട്ടയം ഡിസിആർബി ഡിവൈഎസ്പി കെ.സുഭാഷ്, ഗാന്ധിനഗർ എസ്ഐ ടി.എസ്. റെനീഷ് എന്നിവരുൾപ്പടെ 12 പേർക്കാണു ബാഡ്ജ് ഓഫ് ഓണർ ലഭിച്ചത്. കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ നടന്ന എടിഎം കവർച്ച കേസിൽ ഇതര സംസ്ഥാനക്കാരായ പ്രതികളെ ഹരിയാനയിലെ മേവത്തിൽ നിന്നും അതിസാഹസികമായ അറസ്റ്റ് ചെയ്തു സംഭവത്തിലാണു ചങ്ങനാശേരി ഡിവൈഎസ്പി എസ്. സുരേഷ് കുമാർ, ഗാന്ധിനഗർ എസ്ഐ ടി.എസ്. റെനീഷ്, ചിങ്ങവനം എഎസ്ഐ കെ.കെ. റെജി, ഗാന്ധിനഗർ എഎസ്ഐ എസ്. അജിത്, കോട്ടയം സൈബർ സെല്ലിലെ സിപിഒ വി.എസ്. മനോജ്കുമാർ എന്നിവർക്കു ബാഡ്ജ് ഓഫ് ഓണർ ലഭിച്ചത്.
കടുത്തുരുത്തിയിൽ ബ്ലേഡ് ഇടപാടുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഡൽഹിയിൽ നിന്നും അറസ്റ്റു ചെയ്ത കേസിനാണു അന്നു വൈക്കം ഡിവൈഎസ്പിയായിരുന്നു കെ. സുഭാഷ്, കടുത്തുരുത്തി സിഐയായിരുന്ന കെ.എസ്. ജയൻ, ഗ്രേഡ് എസ്ഐ എം.പി. മോഹൻദാസ്, എഎസ്ഐ കെ. സജി, എസ്സിപിഒ പി.ആർ. സുശീലൻ, തലയോലപ്പറന്പ് സ്റ്റേഷനിലെ എഎസ്ഐ കെ. നാസർ, മണിമല സ്റ്റേഷനിലെ എസ്്സിപിഒ കെ.എസ്. അഭിലാഷ് എന്നിവർക്കു ബാഡ്ജ് ഓഫ് ഓണർ ലഭിച്ചത്.