വിവാഹം കഴിക്കരുതേയെന്ന് മലയാളി സുന്ദരി അഹാന കൃഷ്ണയോട് ആരാധകർ. പഠനം പൂർത്തിയാക്കിയതിനു പിന്നാലെ 2014ലാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ അഹാന മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം.
അഭിനയത്തിനു പുറമേ നൃത്തത്തിലും മികവു തെളിയിച്ചിട്ടുള്ള അഹാന ആദ്യ ചിത്രത്തിനുശേഷം മൂന്നു വർഷം കഴിഞ്ഞാണ് അടുത്ത സിനിമയിൽ അഭിനയിക്കുന്നത്. നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയുള്ള അഹാനയുടെ രണ്ടാം വരവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഈ വർഷം പുറത്തിറങ്ങിയ ലൂക്കയിൽ ടോവിനോ തോമസിന്റെ നായികയായി അഹാന അഭിനയിച്ചു. മമ്മൂട്ടിയും പൃഥ്വിരാജും അഭിനയിക്കുന്ന പതിനെട്ടാം പടിയിലും അഹാന അഭിനയിച്ചു. കഴിഞ്ഞ ദിവസം താരത്തിന്റേതായി വന്ന ഇൻസ്റ്റഗ്രാം പോസ്റ്റാണ് പുതിയൊരു ചർച്ചയ്ക്ക് മോളിവുഡിൽ തുടക്കം കുറിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത മാട്രിമോണിയൽ പ്രൊഫൈൽ പിക്ചറാണ് എല്ലാത്തിനും കാരണം.
അഹാന കൃഷ്ണ വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണോയെന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയത്. അഹാനയുടെ ചിത്രത്തിന് താഴെ സെലിബ്രിറ്റികളടക്കം ഒട്ടനവധി പേർ കമന്റുകളുമായി രംഗത്തെത്തി.
ഇപ്പോൾ വിവാഹം കഴിക്കരുതേ എന്ന് അഭ്യർഥിച്ച് ചിലർ രംഗത്തെത്തിയിട്ടുണ്ട്. സിനിമയിൽ ഒരുപാട് വേഷങ്ങൾ ചെയ്യണമെന്നും കരിയറിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നുള്ള ഉപദേശങ്ങളും കുറവല്ല.