കോഴിക്കോട്: നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ കുഞ്ഞുങ്ങളെ തനിച്ചാക്കിയാല്‍ ഇനി ശിക്ഷ. കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം രക്ഷിതാക്കള്‍ക്കെതിരേ നടപടി സ്വീകരിക്കാനാണ് പോലീസിന്റെയും മോട്ടോര്‍വാഹനവകുപ്പിന്റെയും തീരുമാനം.
കുട്ടികള്‍ക്ക് ശ്വാസതടസം ഉണ്ടാകാനുളള സാധ്യതയേറെയാണെന്നും മരണം വരെ സംഭവിക്കാമെന്നുമാണ് പോലീസ് നൽകുന്ന മുന്നറിയിപ്പ്. കൂടാതെ ഗിയര്‍, ഹാന്‍ഡ് ബ്രേക്ക് എന്നിവ പ്രവര്‍ത്തിച്ചാലും എസി കൂളിംഗ് കോയിലിലെ ചോര്‍ച്ചയും കുട്ടികൾ വാതിൽ തുറന്ന് പുറത്തിറങ്ങുന്നതും അപകടകരമാണ്.
ഇക്കാര്യങ്ങള്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും അല്ലാത്തപക്ഷം നിയമം അനുശാസിക്കുന്ന നടപടികള്‍ സ്വീകരിക്കുമെന്നുമാണ് മുന്നറിയിപ്പ്.