ഒറ്റ വാർത്ത, നഗരസഭ ഉണർന്നു പ്രവർത്തിച്ചു; ബേക്കർ ജംഗ്ഷനിലെ വെള്ളക്കെട്ടിനും ഓട പ്രശ്നത്തിനും പരിഹാരമാകുന്നു; അഭിനന്ദിച്ച് യാത്രക്കാരും

കോ​ട്ട​യം: ന​ഗ​ര​സ​ഭ​യ്ക്ക് യാ​ത്ര​ക്കാ​രു​ടെ വ​ക ന​ന്ദി. ബേ​ക്ക​ർ ജം​ഗ്ഷ​നി​ൽ നി​ന്ന് കു​മ​ര​കം റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്തെ വെ​യ്റ്റിംഗ് ഷെ​ഡി​ൽ ബ​സ് കാ​ത്തു നി​ൽ​ക്കു​ന്ന​വ​ർ കുറേ നാ​ളാ​യി ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു. ഓ​ട​യി​ൽ മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ന്നു​ണ്ടാ​യ രൂ​ക്ഷഗ​ന്ധം മൂ​ലം യാ​ത്ര​ക്കാ​ർ​ക്ക് വെയ്റ്റിംഗ് ഷെഡിലോ പരിസരത്തോ നി​ൽ​ക്കാ​ൻ പോ​ലും ക​ഴി​യു​മാ​യി​രു​ന്നി​ല്ല.

അ​തു​വ​ഴി ന​ട​ന്നു പോ​കു​ന്ന​വ​ർ പോ​ലും വെ​യ്റ്റിംഗ് ഷെ​ഡി​നു മു​ന്നി​ലെ​ത്തു​ന്പോ​ൾ മൂ​ക്കു​പൊ​ത്തും. അ​താ​യി​രു​ന്നു സ്ഥി​തി. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി രാ​ഷ്‌‌ട്ര​ദീ​പി​ക ചി​ത്രം സ​ഹി​തം വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചു. വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ട​ൻ ഇ​ട​പെ​ട്ടു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​ഞ്ജു, ജേ​ക്ക​ബ്സ​ണ്‍ എ​ന്നി​വ​രുടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

ഇ​ന്ന​ലെ തൊ​ഴി​ലാ​ളി​ക​ൾ ഓ​ട​യു​ടെ മൂ​ടി നീ​ക്കി പ​രി​ശോ​ധി​ച്ചു. സ​മീ​പ​ത്തെ ഇ​ട​റോ​ഡി​ലേ​ക്ക് പോ​കു​ന്ന ഭാ​ഗ​ത്തെ സ്ലാ​ബ് ഒ​ടി​ഞ്ഞ് ഓ​ട​യി​ൽ വീ​ണ​താ​ണ് മ​ലി​ന​ജ​ലം ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്നു ക​ണ്ടെ​ത്തി. ത​ട​സം നീ​ക്കി ജ​ല​മൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കി.

ഇ​നി സ​മീ​പ​ത്തെ വെ​ള്ള​ക്കെ​ട്ട്കൂ​ടി പ​രി​ഹ​രി​ക്കാ​മോ എ​ന്ന​റി​യാ​നാ​യി ബാ​ക്കി സ്ലാ​ബ്കൂ​ടി ഉ​യ​ർ​ത്തി നോ​ക്കു​മെ​ന്ന് ഹെ​ൽ​ത്ത് വി​ഭാ​ഗം അ​റി​യി​ച്ചു. വാർത്ത വന്നയുടൻ തന്നെ ജനങ്ങളുടെ ദുരിതമകറ്റാൻ ഇ​ത്ര​യെങ്കിലും ചെ​യ്ത നഗരസഭ ആരോഗ്യ വി​ഭാ​ഗ​ത്തി​നാണ് യാത്രക്കാർ അഭിനന്ദനം അറിയിക്കുന്നത്.

Related posts