അരൂർ: കുന്പളം പാലത്തിൽനിന്നു വിദ്യാർഥിനി കായലിൽ ചാടിയെന്ന് സംശയം. ഫയർഫോഴ്സ് തിരച്ചിൽ ആരംഭിച്ചു. ഇന്ന് രാവിലെ എട്ടോടെയായിരുന്നു സംഭവം. എരമല്ലൂർ സ്വദേശിയായ 20 വയസുകാരിക്കു വേണ്ടിയാണ് ഫയർഫോഴ്സ് സംഘം തെരച്ചിൽ നടത്തുന്നത്. കുന്പളം പാലത്തിൽനിന്നു കൈതപ്പുഴ കായലിലേക്കു പെൺകുട്ടി ചാടിയെന്നാണ് കരുതുന്നത്.
പാലത്തിൽനിന്നു കണ്ടെത്തിയ ബാഗിൽനിന്നുമാണ് പെൺകുട്ടിയെ സംബന്ധിച്ച പേരുവിവരങ്ങൾ ലഭിച്ചത്. എറണാകുളം കലൂരിലുള്ള സ്വകാര്യ ഐടിഐയിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ്. വിവരമറിഞ്ഞ് സഹപാഠികളടക്കം ആളുകൾ സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്. ഫയർഫോഴ്സ് സ്കൂബ ടീമും സ്ഥലത്തെത്തി. പെൺകുട്ടി കായലിലേക്കു ചാടുന്നതു കണ്ടെന്നു ചിലർ അറിയിച്ചതിനെത്തുടർന്നാണ് പോലീസ് എത്തിയത്. പെൺകുട്ടിയുടെ വീട്ടുകാരും സ്ഥലത്ത് എത്തിയിട്ടുണ്ട്.