കോഴിക്കോട്: മഴക്കാലത്ത് പച്ചക്കറിവിപണിയില്‍ ബീന്‍സിനും കാരറ്റിനും ഇഞ്ചിക്കും തീവില. ഒരുമാസം മുന്‍പുവരെ 30 രൂപയുണ്ടായിരുന്ന ബീന്‍സിന് ഇപ്പോള്‍ മൊത്തവിപണിയില്‍ വില 70 രൂപയാണ്.
ഉന്തുവണ്ടികളിൽ നാടൻ പയർ 30 രൂപയ്ക്ക് ലഭിക്കുന്പോഴാണ് ബീൻസിന് ചില്ലറ വിൽപനശാലകളിൽ 90 രൂപ വരെ വാങ്ങുന്നത് . അതേസമയം കാരറ്റ് മൊത്തവില 55-ല്‍ നിന്ന് 65-ല്‍ എത്തി. ഇഞ്ചിയാണിപ്പോള്പച്ചക്കറി വിപണിയിലെ താരം .
കിലോയ്ക്ക് ഹോള്‍ സെയിലില്‍ 145 രൂപയാണ് വില. ഇത് ചില്ലറ വിപണിയില്‍ എത്തുമ്പോള്‍ 200 വരെയാകുമെന്ന് മൊത്ത വില്പനക്കാര് തന്നെ പറയുന്നു. മുരിങ്ങാകായക്കും വില മേലോട്ടുതന്നെ. 40-ല്‍ നിന്ന് 53-ല്‍ എത്തി.
അതേസമയം പച്ചമുളകിന് വില 70-ല്‍ നിന്ന് 65-ല്‍ എത്തി.വെണ്ടക്ക 22, കൊത്തവര 24, പച്ചക്കായ 30, പയര്‍ 32 കാബേജ് 29 , കോവക്ക 22 , മത്തന്‍ 13, കക്കിരി 14 ചേന 28 , ചെറിയ ഉള്ളി 45, കോളിഫ്ളവര്‍ 35, എന്നിങ്ങനെയാണ് കോഴിക്കോട് പാളയം സെന്‍ട്രല്‍ മാര്‍ക്കറ്റിലെ മൊത്ത വ്യാപാര വില. എന്നാല്‍ ചില്ലറി വിപണിയില്‍ 10 മുതല്‍ 20 രൂപ വരെമാറ്റമുണ്ട്. നീളം കൂടിയ പയര്‍ 30 മുതല്‍ 35 രൂപ വരെ യാണ് വില്‍ക്കുന്നത്.
മഴ ലഭിക്കുന്നുണ്ടെങ്കിലും പകല്‍സമയത്തെ ശക്തമായചൂട് പച്ചക്കറി കച്ചവടത്തെ സാരമായി ബാധിക്കുന്നുണ്ട്. തക്കാളി, വെണ്ടയ്ക്ക, മല്ലിച്ചപ്പ്, ബീന്‍സ് തുടങ്ങിയവയൊക്ക എളുപ്പം കേടായിപോകുന്നതായി വ്യാപാരികള്‍ പറയുന്നു. കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നാണ് ജില്ലയിലേക്ക് പച്ചക്കറി എത്തിക്കുന്നത്. അവിടെ ഉത്പാദനം കുറഞ്ഞതാണ് വിലവര്‍ധനയ്ക്കു കാരണമായതെന്ന് വ്യാപാരികള്‍ പറയുന്നു.