വേഗമാകട്ട, 15 വരെ മാത്രം..! 67-ാമ​ത് നെ​ഹ്റു ട്രോ​ഫി ഭാ​ഗ്യ​ചി​ഹ്ന​മ​ത്സ​രത്തിലേക്ക്  നിങ്ങൾക്കും  മത്‌സരിക്കാം

ആ​ല​പ്പു​ഴ: അ​റു​പ​ത്തി​യേ​ഴാ​മ​ത് നെ​ഹ്റു ട്രോ​ഫി ജ​ല​മേ​ള​യു​ടെ ഭാ​ഗ്യ​ചി​ഹ്നം നി​ശ്ച​യി​ക്കാ​ൻ പ​ബ്ലി​സി​റ്റി ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​നാ​ടി​സ്ഥാ​ന​ത്തി​ൽ മ​ത്സ​രം ന​ട​ത്തു​ന്നു. എ4 ​സൈ​സ് ഡ്രോ​യിം​ഗ് പേ​പ്പ​റി​ൽ മ​ൾ​ട്ടി ക​ള​റി​ലാ​ണ് ഭാ​ഗ്യ​ചി​ഹ്നം ത​യാ​റാ​ക്കേ​ണ്ട​ത്. സൃ​ഷ്ടി​ക​ൾ മൗ​ലി​ക​മാ​യി​രി​ക്ക​ണം. എ​ൻ​ട്രി​ക​ൾ അ​യ​യ്ക്കു​ന്ന ക​വ​റി​ൽ ’67ാമ​ത് നെ​ഹ്റു ട്രോ​ഫി ജ​ല​മേ​ള ഭാ​ഗ്യ​ചി​ഹ്ന​മ​ത്സ​രം’ എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ര​ച​ന​യ്ക്ക് 5,001 രൂ​പ പു​ര​സ്കാ​രം ന​ൽ​കും. സൃ​ഷ്ടി​ക​ൾ മൗ​ലി​ക​മ​ല്ലെ​ന്നു ബോ​ധ്യ​പ്പെ​ട്ടാ​ൽ എ​ൻ​ട്രി​ക​ൾ ത​ള്ളി​ക്ക​ള​യാ​നു​ള്ള അ​ധി​കാ​ര​വും സ​മ്മാ​നാ​ർ​ഹ​മാ​യ ര​ച​ന​യു​ടെ പൂ​ർ​ണ അ​വ​കാ​ശ​വും നെ​ഹ്റു ട്രോ​ഫി പ​ബ്ലി​സി​റ്റി ക​മ്മി​റ്റി​യി​ൽ നി​ക്ഷി​പ്ത​മാ​യി​രി​ക്കും.

വി​ധി​നി​ർ​ണ​യ​സ​മി​തി​യു​ടെ തീ​രു​മാ​നം അ​ന്തി​മ​മാ​യി​രി​ക്കും. എ​ൻ​ട്രി​ക​ൾ 15ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പ് ക​ണ്‍​വീ​ന​ർ, നെ​ഹ്റു ട്രോ​ഫി പ​ബ്ലി​സി​റ്റി ക​മ്മി​റ്റി, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ്, സി​വി​ൽ സ്റ്റേ​ഷ​ൻ, ആ​ല​പ്പു​ഴ 688 001 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ത്തി​ന് 0477 2251349 എ​ന്ന ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക.

Related posts