സ്വന്തം സംഘടനയിലെ പ്രവര്‍ത്തകനെപ്പോലും അപായപ്പെടുത്താന്‍ മടിയില്ലാത്ത യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐക്കാര്‍ക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. പൂര്‍വ വിദ്യാര്‍ഥികളും പഴയ എസ്എഫ്ഐക്കാരുമെല്ലാം ശക്തമായ വിമര്‍ശനമുന്നയിച്ചാണ് രംഗത്തെത്തുന്നത്. യൂണിവേഴ്സിറ്റി കോളജ് പാര്‍ട്ടി ഗ്രാമമാണോയെന്നും ഇന്നത്തെ അവസ്ഥയില്‍ ലജ്ജിക്കുന്നുവെന്നും പറയുകയാണ് മുന്‍പ് കോളജ് വൈസ് ചെയര്‍മാനായിരുന്ന റ്റി.എസ്.മിനിയെന്ന പഴയ എസ്എഫ്ഐക്കാരി.
മിനിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
യൂണിവേഴ്സിറ്റി കോളജ് എന്താ പാര്‍ട്ടി ഗ്രാമമോ?
യൂണിവേഴ്സിറ്റി കോളജിന്റെ അവസ്ഥയോര്‍ത്ത് ലജ്ജിക്കുന്നു…..
ഹേ! എസ്എഫ്ഐ എന്നു സ്വയം ഞെളിയുന്ന ഞാഞ്ഞൂലുകളെ…… നിങ്ങള്‍ക്ക് നാണമില്ലേ പരിപാവനമായ ഈ കലാലയത്തെ ഇങ്ങനെ നശിപ്പിക്കാന്‍…. എഐഎസ്എഫുകാരായ കുട്ടികളെ അടികൊടുത്ത് എസ്എഫ്ഐയില്‍ ചേര്‍ക്കാന്‍ പാകത്തിന് അധഃപതിച്ചു പോയോ? ഞാന്‍ വിശ്വസിക്കുന്ന കമ്യൂണിസം…
കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ മാത്രമായി ഒതുങ്ങി കൂടിയിട്ടും പഠിച്ചില്ലേ പിള്ളാരെ നിങ്ങള്‍? ഇപ്പോള്‍ ആര്‍ക്കുവേണം ഈ പാര്‍ട്ടിയെ. ആര്‍ക്കും വേണ്ടാത്തതുകൊണ്ടല്ലേ, പാര്‍ട്ടി ഗുണ്ടകള്‍ പഠിക്കാന്‍ വരുന്ന കുട്ടികളെ കുത്തിയും വെട്ടിയും കശാപ്പുചെയ്യുന്നത്.
ദയവുചെയ്ത് ചരിത്രമുറങ്ങുന്ന ഈ കലാലയത്തെ കശാപ്പുശാല ആക്കാതിരിക്കൂ… കുട്ടികള്‍ അവര്‍ക്കിഷ്ടമുള്ള പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കട്ടെ….. അതിനനുവദിക്കൂ…..
വീടിനും നാടിനും വേണ്ടാത്ത ഗുണ്ടകളെ കോളജില്‍നിന്നും തുരത്താന്‍ വേണ്ട നടപടിയെടുക്കൂ.. സര്‍ക്കാരെ…… അങ്ങനെയെങ്കിലും ശൈലിയൊന്നു മാറ്റൂ….
മാറ്റങ്ങള്‍ സംഭവിക്കട്ടെ എന്ന് പ്രാര്‍ഥിച്ചു കൊണ്ട്
റ്റി.എസ്.മിനി
യൂണിവേഴ്സിറ്റി കോളജിലെ പഴയ ഒരു എസ്എഫ്ഐ കാരിയായ വൈസ്ചെയര്‍മാന്‍