പ​ത്ത​നം​തി​ട്ട ജില്ലയിൽ ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​രോ​ഗ​ബാ​ധ;  വി​ദ​ഗ്ധ പ​ഠ​നം ന​ട​ത്താൻ തീരുമാനിച്ചതായി ജില്ല കളക്ടർ

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഹെ​പ്പ​റ്റൈ​റ്റി​സ്ബി രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്ത പ്ര​മാ​ടം, വ​ള്ളി​ക്കോ​ട്, പ​ന്ത​ളം തെ​ക്കേ​ക്ക​ര, കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ രോ​ഗ​ബാ​ധ​യെ സം​ബ​ന്ധി​ച്ച വി​ദ​ഗ്ധ പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി.​നൂ​ഹി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. രോ​ഗം പ​ക​രു​ന്ന രീ​തി​ക​ൾ മ​ന​സി​ലാ​ക്കു​ന്ന​തി​നും രോ​ഗ​പ​ക​ർ​ച്ച ത​ട​യു​ന്ന​തി​നു​മാ​ണ് പ​ഠ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ്, ആ​രോ​ഗ്യ​കേ​ര​ളം, ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ഠ​നം ന​ട​ത്തു​ക. ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ അ​ത​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും. മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് പ​ഠ​നം ന​ട​ത്തു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നു​ള്ളി​ൽ രോ​ഗ​ബാ​ധി​ത​രാ​യ​വ​രെ​യും രോ​ഗ​ബാ​ധ​യി​ല്ലാ​ത്ത സ​മാ​ന സാ​ഹ​ച​ര്യ​ത്തി​ലു​ള്ള​വ​രെ​യും ക​ണ്ടെ​ത്തു​ക​യും അ​വ​രു​ടെ ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്യും.

ര​ണ്ടാം ഘ​ട്ട​ത്തി​ൽ നി​ശ്ചി​ത ചോ​ദ്യാ​വ​ലി​യു​മാ​യി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ വീ​ടു​വീ​ടാ​ന്ത​രം ക​യ​റി​യി​റ​ങ്ങി വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തും. മൂ​ന്നാം ഘ​ട്ട​ത്തി​ൽ രോ​ഗ​പ​ക​ർ​ച്ചാ സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന, രോ​ഗ​ബാ​ധി​ത​ർ അ​ല്ലാ​ത്ത​വ​ർ​ക്ക് വാ​ക്സി​നേ​ഷ​ൻ, ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ ന​ട​ത്തും. പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ഓ​ഗ​സ്റ്റ് അ​വ​സാ​നം ജി​ല്ലാ ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കും.

കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ന്നി​യൂ​ർ പി.​കെ, പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖാ അ​നി​ൽ, പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ, പ​ന്ത​ളം​തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​ന്തി​കു​മാ​രി, വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി​മോ​ൾ ജോ​സ​ഫ്, ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ർ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) ഡോ.​എ.​എ​ൽ.​ഷീ​ജ, ജി​ല്ലാ സ​ർ​വൈ​ല​ൻ​സ് ഓ​ഫീ​സ​ർ ഡോ.​സി.​എ​സ്.​ന​ന്ദി​നി, ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​എ​ബി​സു​ഷ​ൻ, ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ർ ഡോ.​സം​ഗീ​ത ചെ​റി​യാ​ൻ വ​ർ​ഗീ​സ്, പ്രോ​ഗാം ഓ​ഫീ​സ​ർ​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വി​വ​ര​ശേ​ഖ​ര​ണ സ​ർ​വേ​യി​ലും ര​ക്ത​സാ​ന്പി​ളു​ക​ളു​ടെ ശേ​ഖ​ര​ണ​മ​ട​ക്ക​മു​ള്ള മ​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി.​നൂ​ഹ് അ​ഭ്യ​ർ​ഥി​ച്ചു.

Related posts