വടക്കാഞ്ചേരി: ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേരു ചേർക്കാനെത്തുന്ന ഉദ്യോഗാർത്ഥികൾ കടുത്ത വെയിലും, പെരുമഴയും കൊണ്ട് മണിക്കൂറുകളോളംറോഡിൽ കാത്തു നിൽക്കുന്നതായി ആക്ഷേപം.കഴിഞ്ഞ ദിവസങ്ങളിൽ എക്സ്ചേഞ്ചിനു മുൻപിൽ നിന്നും ആരംഭിച്ച ഉദ്യോഗാർത്ഥികളുടെ വരി ഒരു കിലോമീറ്റർ വരെ നീണ്ടിരുന്നു.
ഇതിനെ തുടർന്ന് ക്യൂവിൽ നിന്നിരുന്ന പലരും തലകറങ്ങി വീണ സംഭവവും ഉണ്ടായി.എന്നാൽ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനു മുന്നിൽ കോടികൾ മുടക്കി സർക്കാർ പണിതീർത്ത ഓഫീസ് സമുച്ചയത്തിൽ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു സ്ഥലം അനുവദിച്ച ിരുന്നതാണ്. സർക്കാരിനെ കൊണ്ടു പ്രത്യേക ഉത്തരവും ഇറക്കിയിരുന്നു.
എന്നിട്ടും എക്സ്ചേഞ്ച് മാറ്റാത്ത സാഹചര്യത്തിലാണ് വടക്കാഞ്ചേരി നഗരസഭാ ഓഫീസായി ഇപ്പോൾമാറ്റിയത്. എക്സ്ചേഞ്ചുകളിലെ ഉദ്യോഗാർത്ഥികളുടെ തിരക്കുമൂലം അവധി ദിനങ്ങളായ ഇന്നും നാളെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾക്ക് സർക്കാർ അവധി നൽകിയിട്ടില്ല.