സംവിധായകൻ ഷാജി കൈലാസ് നിർമാതാവാകുന്നു. പാരഗൺ സിനിമാസ് എന്ന ബാനറിൽ ഷാജി കൈലാസ് നിർമിക്കുന്ന ചിത്രത്തിന് താക്കോൽ എന്നാണ് പേരിട്ടിരിക്കുന്നത്. മാധ്യമപ്രവർത്തകനായ കിരൺ പ്രഭാകർ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
ഇന്ദ്രജിത്തും, മുരളി ഗോപിയുമാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇനിയയാണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, സുധീർ കരമന, മീരവാസുദേവ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.