തോക്ക് കൈയിൽ പിടിച്ച് നൃത്തം ചെയ്ത് വിവാദനായകനായ ബിജെപി എംഎൽഎ തന്റെ വാഹനത്തിനു വേണ്ടി സ്വന്തമാക്കിയ ഫാൻസി നമ്പരിന്റെ വില 5.21 ലക്ഷം. ഉത്തരാഖണ്ഡ് ബിജെപി എംഎൽഎ കുൻവർ പ്രണവ് സിംഗ് ചാമ്പ്യനാണ് വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് എടുത്ത് ചാടുന്നത്.
”0001′ എന്ന നമ്പരാണ് ഇദ്ദേഹം സ്വന്തമാക്കിയത്. ഫാൻസി നമ്പർ സ്വന്തമാക്കുവാൻ ഒരാൾ ഇത്രെയുമധികം പണം ചെലവഴിക്കുന്നത് ഡെറാഡൂണിൽ ആദ്യത്തെ സംഭവമാണെന്ന് അഡീഷണൽ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അരവിന്ദ് പാണ്ഡെ പറഞ്ഞു.
ഡെറാഡൂണിൽ മേയറായി മത്സരിച്ച എഎപി പ്രതിനിധിയും ട്രാൻസ്ജെൻഡർ നേതാവുമായ രജ്നി റാവതാണ് ഇതിനു മുമ്പ് വൻ തുക മുടക്കി ഫാൻസി നമ്പർ സ്വന്തമാക്കിയത്. 5.25 ലക്ഷം രൂപ മുടക്കി ഇവർ സ്വന്തമാക്കിയത് “0007′ എന്ന ഫാൻസി നമ്പരായിരുന്നു.