വിമാനയാത്രക്കിടയിൽ ലഗേജുകൾ കൊണ്ടു പോകുന്നതിന് വിമാനകമ്പനികൾ പണം ഈടാക്കാറുണ്ട്. എന്നാൽ ഈ ഫീസ് നൽകാതെ തന്റെ കുറയധികം വസ്ത്രങ്ങൾ വിമാനത്തിൽ കൊണ്ടുപോകുവാൻ ഒരാൾ ഉപയോഗിച്ച വ്യത്യസ്തമായ മാർഗത്തിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു.
സ്കോട്ട്ലൻഡ് സ്വദേശിയായ 46 വയസുകാരനായ ഇദ്ദേഹത്തിന്റെ പേര് ജോണ് ഐർവിൻ എന്നാണ്. കുറയധികം ഷർട്ടുകളാണ് അദ്ദേഹം ഫ്രാൻസിൽ നിന്നും വിമാനത്തിൽ കൊണ്ടു പോകുവാൻ തീരുമാനിച്ചത്. എന്നാൽ കൈയിൽ നിന്നും ഒരുപാട് പണം പോകുമെന്ന് മനസിലാക്കിയ അദ്ദേഹം ഈ ഷർട്ടുകളെല്ലാം ധരിച്ചുകൊണ്ട് വിമാനത്തിൽ യാത്ര ചെയ്യുകയാണുണ്ടായത്.
ഇദ്ദേഹം ഷർട്ടുകൾ ധരിക്കുന്നതിന്റെ വീഡിയോ മകൻ ജോഷ് ആണ് പകർത്തിയത്. സോഷ്യൽമീഡിയയിൽ ഈ ദൃശ്യങ്ങൾ വൈറലായി മാറിയിരിക്കുകയാണ്. ഈ വീഡിയോയ്ക്ക് പ്രതികരണവുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.