ന്യൂഡൽഹി: ഡൽഹിയിലെ എറ്റവും വൃത്തിയായ സ്ഥലങ്ങളിൽ ഒന്നായ പാർലമെന്റ് പരിസരം അടിച്ചുവാരി ബിജെപി എംപി ഹേമമാലിനി. സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറിനൊടൊപ്പമാണു ബോളിവുഡ് നടി കൂടിയായ എംപി ചൂലുമായി തൂത്തുവാരാനിറങ്ങിയത്.
ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ നിർദ്ദേശപ്രകാരമാണു മഥുര എംപി ഹേമമാലിനിയടക്കമുള്ളവർ ശുചീകരണത്തിനിറങ്ങിയത്. നീളമുള്ള ചൂല് ഉപയോഗിച്ച് പാർലമെന്റ് മന്ദിരത്തിനു പുറത്തു നേതാക്കൾ ചപ്പുചവറുകൾ അടിച്ചുവാരി. സുരക്ഷാജീവനക്കാരുടെയും മാധ്യമപ്രവർത്തകരുടെയും സാന്നിധ്യത്തിലായിരുന്നു നേതാക്കളുടെ പ്രകടനം.
ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ദേശീയമാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്തു. അഭിനന്ദനത്തേക്കാൾ ഏറെ വിമർശനങ്ങളും ട്രോളുകളുമാണ് നേതാക്കൾക്കെതിരേ ഉയരുന്നത്. അടിച്ചുവാരൽ വെറും പ്രഹസനമാണെന്നും അനുരാഗ് താക്കൂർ ഹേമമാലിനിയെക്കാൾ നന്നായി അഭിനയിക്കുന്നുണ്ടെന്നായിരുന്നു ട്രോളുകളിൽ ചിലത്.
Hema Malini is a legend, after purifying water all these years, now she is cleaning air. pic.twitter.com/dSzSS1iFaw
— Gabbbar (@GabbbarSingh) July 13, 2019