കൊല്ലം : കേന്ദ്ര സർക്കാർ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ചുകൊണ്ടും സംസ്ഥാന സർക്കാർ വൈദ്യുതി വെളളക്കരം വർദ്ധിപ്പിച്ചുകൊണ്ടും തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ വീട്ടുകരം വർദ്ധിപ്പിച്ചും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്.
ഡി.ശ്രീധരന്റെ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാടുകൾക്കെതിരായി ശക്തമായ സമരങ്ങൾക്ക് നേതൃത്വം കൊടുക്കാൻ ആർ.എസ്.പി യും പോഷകസംഘടനകളും തയ്യാറാകുമെന്ന് എ.എ. അസീസ് പറഞ്ഞു.
അഡ്വ. ഫിലിപ്പ് കെ.തോമസ്സിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണസമ്മേളനത്തിൽ ഷിബു ബേബിജോണ്‍, ബാബു ദിവാകരൻ, എസ്. ത്യാഗരാജൻ, അഡ്വ. ജെ. മധു, ആർ. ശ്രീധരൻപിള്ള, സജി ഡി. ആനന്ദ്, എന്നിവർ പ്രസംഗിച്ചു.