നാദാപുരം: ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് നാടുവിട്ട വീട്ടമ്മയും കാമുകനും റിമാന്‍ഡില്‍. കായലോട്ട് താഴെ കീറിയ പറമ്പപത്ത് ശാരദാ നിവാസില്‍ പ്രസീദ(38) കാമുകന് സെന്റര്‍ പൊയിലൂര്‍ സ്വദേശി രഞ്ജിത്ത് ( 30) എന്നിവരെയാണ് നാദാപുരം കോടതി റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം.
മൂന്ന് മക്കളുടെ അമ്മയായ വീട്ടമ്മ സുഹൃത്തായ കണ്ണൂര്‍ ജില്ലയിലെ പൊയിലൂര്‍ സ്വദേശിയായ ഡ്രൈവര്‍ രഞ്ജിത്തിനൊപ്പം നാട് വിടുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് വളയം പോലീസ് സ്റ്റേഷനില്‍ ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്കി.
വളയം പോലീസ് കേസെടുത്തത് അന്വേഷണം നടത്തി വരുന്നതിനിടെ ഇരുവരും വളയം പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.