തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ അക്രമവുമായി ബന്ധപ്പെട്ട് വീണ്ടും പോലീസിന് മൊഴി നൽകില്ലെന്ന് റാഗിംഗിനിരയായ മുന്‍ വിദ്യാര്‍ഥിനി നിഖില. നേരത്തെ നൽകിയ മൊഴിയിൽ ഉറച്ചു നിൽക്കുകയാണ്. ഇനി പരാതിയുമായി മുന്നോട്ട് പോകാനില്ല. ഇപ്പോഴത്തെ അന്വേഷണം പ്രഹസനമാണെന്നും നിഖില പറഞ്ഞു.
എസ്എഫ്ഐ ഭാരവാഹികള്‍ക്കെതിരേ നിഖില നടത്തിയ വെളിപ്പെടുത്തലുകളിൽ വീണ്ടും മൊഴിയെടുക്കുമെന്ന വിവരത്തെ തുടർന്നാണ് പ്രതികരണം. യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിനിയാണ് നിഖില. എസ്എഫ്ഐ പീഡനത്തെ തുടര്‍ന്നാണ് താൻ കോളേജ് വിട്ടതെന്നതടക്കമുള്ള വെളിപ്പെടുത്തലുകൾ നിഖില നടത്തിയിരുന്നു.
എന്നാൽ അന്ന് പരാതിയില്‍ നിന്ന് നിഖില പിന്മാറിയിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് അന്വേഷണ സംഘം വീണ്ടും നിഖിലയുടെ മൊഴിയെടുക്കാൻ ഒരുങ്ങുന്നത്.