മഴക്കാലമാണ്, അ​പ​ക​ടം സം​ഭ​വിക്കാൻ കാത്തിരിക്കരൂതേ..! വി​മാ​ന​ത്താ​വ​ള ക​വാ​ട​ത്തി​ൽ‌ അ​പ​ക​ട ഭീ​ഷ​ണി​യാ​യി വൻമ​ര​ങ്ങ​ൾ

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള ക​വാ​ട​ത്തി​ലെ കൂ​റ്റ​ൻ മ​ര​ങ്ങ​ൾ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. കാ​ര പേ​രാ​വൂ​രി​ലെ ര​ണ്ടാം ഗേ​റ്റി​ലെ മൂ​ന്ന് മ​ര​ങ്ങ​ളാ​ണ് നി​ലം പ​തി​ക്കാ​റാ​യി​ട്ടു​ള്ള​ത്. വി​മാ​ന​ത്താ​വ​ള റോ​ഡാ​യ മ​ട്ട​ന്നൂ​ർ – അ​ഞ്ച​ര​ക്ക​ണ്ടി റോ​ഡ​രി​കി​ലാ​ണ് മ​ര​ങ്ങ​ൾ ഉ​ണ​ങ്ങി നി​ൽ​ക്കു​ന്ന​ത്. തേ​ക്ക് മ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ് ഏ​തു നി​മി​ഷ​വും നി​ലം​പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലു​ള്ള​ത്.

മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ പൊ​ട്ടി റോ​ഡി​ലേ​ക്ക് ഇ​ട​യ്ക്കി​ടെ വീ​ഴു​ന്നു​ണ്ട്. മ​ട്ട​ന്നൂ​ർ – അ​ഞ്ച​ര​ക്ക​ണ്ടി റൂ​ട്ടി​ലെ ബ​സു​ക​ളും വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ നി​ര​വ​ധി ത​വ​ണ പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രോ​ട് പ​രാ​തി​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

അ​പ​ക​ടം സം​ഭ​വി​ച്ചാ​ൽ മാ​ത്രം ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന അ​ധി​കൃ​ത​ർ മ​രം മു​റി​ച്ച് മാ​റ്റാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് വാ​ഹ​ന യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.

Related posts