കോഴിക്കോട് : വിവാഹാഘോഷവുമായി ബന്ധപ്പെട്ട് ആദ്യരാത്രി “പടക്കം പൊട്ടിച്ചതിന്’ വരന്റെ സൃഹൃത്തുക്കള്ക്കെതിരേ കേസ്. രാമനാട്ടുകരയ്ക്കടുത്ത വൈദ്യരങ്ങാടി പട്ടാനിപാടത്താണ് സംഭവം.
വിവാഹത്തിന് ശേഷം രാത്രിയില്‍ വരന്റെ സുഹൃത്തുക്കള്‍ ഒരുക്കിയ ആഘോഷപരിപാടിയാണ് കേസില്‍ അവസാനിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ വീടിന്റെ കോലായില്‍ കയറി സുഹൃത്തുക്കള്‍ പടക്കം പൊട്ടിക്കുകയായിരുന്നു.
ഇത് വരന്റെ ബന്ധുക്കള്‍ എതിര്ക്കാനെത്തിയതോടെ ആഘോഷം വാക്കുതകര്ത്തിലേക്ക് മാറി. വാക്കേറ്റിത്തിനിടെയാണ് കുടുംബാംഗമായ സ്ത്രീക്ക് ചവിട്ടേറ്റത്. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ ഫറോക്ക് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറുപേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.