വീ​ട്ട​മ്മ​യു​ടെ കൊ​ല​പാ​ത​കം! പ്ര​തി​യെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ചു; അ​റ​സ്റ്റ് ഇ​ന്നു​ണ്ടാ​യേ​ക്കും; പീഡന ശ്ര​മ​ത്തി​നി​ടെ​യാ​ക​ണം കൊ​ല​പാ​ത​ക​മെ​ന്നാ​ണ് നി​ഗ​മ​നം

വ​ട​ക്ക​ഞ്ചേ​രി: ക​ണി​ച്ചി​പ​രു​ത​യ്ക്ക​ടു​ത്ത് കൊ​ടു​ന്പാ​ല പെ​രും​പ​രു​ത പാ​റ​ക്കു​ന്നി​ലെ കു​റ്റി​ക്കാ​ട്ടി​ൽ വീ​ട്ട​മ്മ​യെ കൊ​ല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേ​സി​ൽ പ്ര​തി​യെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ചു. പ്ര​ദേ​ശ​ത്തു ത​ന്നെ​യു​ള്ള ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന യു​വാ​വി​നെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ക്ഷ​ണ​മാ​ണ് വ​ഴി​തി​രി​വാ​യി​ട്ടു​ള്ള​ത്.​

ഏ​താ​നും പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​ൽനി​ന്നാ​ണ് ഇ​യാ​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം നീ​ങ്ങി​യ​ത്. ആ​ല​ത്തൂ​ർ ഡി​വൈ​എ​സ്പി കെ.​എം. ദേ​വ​സ്യ, വ​ട​ക്ക​ഞ്ചേ​രി സിഐ ബി.​സ​ന്തോ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

ഇ​ന്ന് വൈ​കീ​ട്ടോ​ടെ പ്ര​തി​യെ​ക്കു​റി​ച്ചു​ള്ള ചി​ത്രം വ്യ​ക്ത​മാ​കു​മെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. ഇ​ക്ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് നാ​ലു​മ​ണി​യോ​ടെ​യാ​ണ് പെ​രും​പ​രു​ത പാ​റ​ക്കു​ന്നി​ലെ കു​റ്റി​ക്കാ​ട്ടി​ൽ കൊ​ടു​ന്പാ​ല ചേ​ക്ക​യി​ൽ വ​ർ​ഗ്ഗീ​സി​ന്‍റെ ഭാ​ര്യ സി​സി​ലി (66) യു​ടെ മൃ​ത​ദേ​ഹം ന​ഗ്ന​മാ​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മു​ഖം തു​ണി​കൊ​ണ്ട് മൂ​ടി​യ നി​ല​യി​ലാ​യി​രു​ന്നു. ഒ​റ്റ​ക്ക് താ​മ​സി​ച്ചി​രു​ന്ന ഇ​വ​ർ മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം ദൂ​രെ​യു​ള്ള കു​ന്നേ​ൽ എ​സ്റ്റേ​റ്റി​ലാ​ണ് പ​ണി​ക്ക് പോ​യി​രു​ന്ന​ത്.​

വീ​ട്ടി​ൽനി​ന്ന് അ​തി​രാ​വി​ലെ കു​റ്റി​ക്കാ​ടു​ക​ളി​ലെ കു​റു​ക്കു​വ​ഴി​ക്കാ​ണ് എ​സ്റ്റേ​റ്റി​ലേ​ക്ക് പോ​വു​ക. സ്ഥി​ര​മാ​യി ന​ട​ന്നുപോ​കു​ന്ന വ​ഴി​യി​ൽ നി​ന്നും 50 മീ​റ്റ​ർ മാ​റി ചെ​റി​യ ക​രി​ങ്ക​ൽ ക്വാ​റി​ക്ക​ടു​ത്തെ പൊ​ന്തക്കാ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം കി​ട​ന്നി​രു​ന്ന​ത്. പ്രാ​യ​ത്തി​ന്‍റെ അ​വ​ശ​ത​ക​ൾ​ക്കൊ​പ്പം അ​സു​ഖ​ങ്ങ​ളു​മു​ള്ള വീ​ട്ട​മ്മ മെ​ലി​ഞ്ഞ ശ​രീ​ര പ്ര​കൃ​ത​മാ​യി​രു​ന്നു. 37 വ​ർ​ഷ​മാ​യി ഈ ​കു​റ്റി​ക്കാ​ട്ടി​ലൂ​ടെ പോ​യാ​ണ് ഇ​വ​ർ എ​സ്റ്റേ​റ്റി​ലെ​ത്തി​യി​രു​ന്ന​ത്.

ഇ​തി​നാ​ൽ ഇ​വ​ർ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കെ​ല്ലാം സു​പ​രി​ചി​ത​യു​മാ​ണ്.​ ഇ​തി​നാ​ലാ​ണ് തു​ട​ക്ക​ത്തി​ൽ ത​ന്നെ ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷണം മു​ന്നോ​ട്ടുകൊ​ണ്ട് പോ​യ​ത്. പീഡന ശ്ര​മ​ത്തി​നി​ടെ​യാ​ക​ണം കൊ​ല​പാ​ത​ക​മെ​ന്നാ​ണ് നി​ഗ​മ​നം.ക​ഴു​ത്തു ഞെ​രി​ച്ചാ​ണ് വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ തെ​ളി​ഞ്ഞി​രു​ന്നു.

Related posts