കൊച്ചി: മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സെൻട്രൽ പോലീസാണു പ്രതിയെ പിടികൂടിയത്. 30 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയതെന്നാണു വിവരം. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്ന പ്രതിയുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തിയേക്കും.
മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്തു പലരിൽനിന്നുമായി ലക്ഷങ്ങൾ തട്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്. നിരവധി യുവാക്കൾ പ്രതിയുടെ തട്ടിപ്പിന് ഇരയായെന്നാണു ലഭിക്കുന്ന സൂചനകൾ.