മല്ലപ്പള്ളി: ആനിക്കാട് കാരിക്കാമല കോളനിയോടു ചേർന്ന പ്രദേശത്തു കുഴിച്ചുമൂടിയ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം പോലീസ് കണ്ടെടുത്തു. അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിനെ ആരും അറിയാതെ കുഴിച്ചു മൂടിയെന്നാണ് പോലീസ് കേസ്. കറുകച്ചാലിൽ ഉള്ള സ്വകാര്യ അശുപത്രിയിൽ യുവതി ചികിൽസ തേടിയിരുന്നു.
ഇവരെ പോലീസ് നിരീക്ഷണത്തിലാക്കി. രഹസ്യവിവരം ലഭിച്ച കീഴ് വായ്പൂര് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നു. തിരുവല്ല ആർഡിഒ യുടെ മേൽനോട്ടത്തിൽ മറവ് ചെയ്ത കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്കു നീക്കി.
യുവതിയും കുടുംബാംഗങ്ങളും പോലീസ് നിരീക്ഷണത്തിലാണ്. കീഴ് വായ്പൂര് പോലീസ് ഇൻസ്പെക്ടർ സി.ടി. സജ്ജയ്, എസ്ഐ ബി.എസ്. ആദർശ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.