ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിൽ നായികയായി ജ്യോതിക. നവാഗതനായ ജെ.ജെ. ഫെഡറിക് സംവിധാനം ചെയ്യുന്ന പൊൻമകൾ വന്താൽ എന്ന ചിത്രത്തിലാണ് ജ്യോതിക നായികയാകുന്നത്. ചിത്രത്തിന്റെ പോസ്റ്റർ നടനും ജ്യോതികയുടെ ഭര്‍ത്താവുമായ സൂര്യയാണ് പുറത്തിറക്കിയത്. ചിത്രത്തിന്റെ നിർമാണത്തിൽ സൂര്യയും പങ്കാളിയാകുമെന്ന് റിപ്പോർട്ടുകളുണ്ട്.
ഭാഗ്യരാജ്, പാര്ത്ഥിപന്, പാണ്ഡിരാജന്‍, പ്രതാപ് പോത്തന് എന്നിവരാണ് പൊൻമകൾ വന്താൽ എന്ന ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. 96 എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയ ഗോവിന്ദ് വസന്തയാണ് പൊൻമകൾ വന്താലിനായി സംഗീത സംവിധാനം നിർവഹിക്കുന്നത്.