തലശേരി: ഫസല്‍ക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം കാരായി രാജനെയും തലശേരി ഏരിയാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനെയും നാടുകടത്തി പീഡിപ്പിക്കുന്നതിലും നീതിനിഷേധത്തിലും പ്രതിഷേധിച്ച് കതിരൂര്‍ പുല്യോട് സി എച്ച് നഗറില്‍ നീതിക്കായി 24മണിക്കൂര്‍ നിരാഹാരസത്യഗ്രഹം നടത്തുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാനകമ്മിറ്റി അംഗം മുഹമ്മദ് അഫ്സല്, ശ്രീജേഷ്, ലിജില്‍, നസീം എന്നിവര്‍ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഫസല്‍ക്കേസില്‍ കാരായി രാജനും കാരായി ചന്ദ്രശേഖരനും നിരപരാധികളാണെന്ന് തെളിഞ്ഞതാണ്. കഴിഞ്ഞ ഏഴുവര്‍ഷമായി സഞ്ചാരസ്വാതന്ത്ര്യവും പൗരാവകാശവും നിഷേധിച്ച് നിരപരാധികളായ സിപിഎം നേതാക്കളെ എറണാകുളത്ത് തടഞ്ഞുവെച്ചതിന് ഒരു ന്യായീകരണവുമില്ല.
സഞ്ചാര സ്വാതന്ത്ര്യവും പൗരാവകാശവും നിഷേധിക്കപ്പെട്ട് എറണാകുളത്ത് കഴിയുന്ന കാരായി രാജനും കാരായി ചന്ദ്രശേഖരനും നീതി ലഭിക്കണം. 24 മണിക്കൂര്‍ നിരാഹാരസമരം ഡിവൈഎഫ്ഐ സി.എച്ച് നഗര്‍ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചിട്ടുള്ളത്. 21ന് രാവിലെ എട്ടിന് ഡിവൈഎഫ്ഐ എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി അഡ്വ.അരുണ്‍കുമാര്‍ സമരം ഉദ്ഘാടനം ചെയ്യും.