ബംഗളൂരു: കർണാടകയിലെ രാഷ്ട്രീയ നാടകങ്ങൾക്ക് ഇന്ന് തിരശീലവീണേക്കും. തിങ്കളാഴ്ച നിയമസഭയിൽ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിലൂടെ ദുർബലമായ കോൺഗ്രസ്-ജനതാദൾ സർക്കാരിന്റെ വിധി തീരുമാനിക്കപ്പെടും. എന്നാൽ സുപ്രീം കോടതിയിൽനിന്നും അനുകൂല വിധി ലഭിക്കും എന്ന പ്രതീക്ഷയിൽ അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ച നീട്ടി വിശ്വാസ വോട്ടെടുപ്പ് വൈകിപ്പിക്കാൻ സർക്കാർ ശ്രമം നടക്കുന്നതായും റിപ്പോർട്ടുണ്ട്.
അധികാരത്തിൽ കടിച്ചുതൂങ്ങാൻ താൻ ഒരിക്കലും തയാറാകില്ലെന്നു മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി കഴിഞ്ഞ ദിവസവും ആവർത്തിച്ചു. ധാർമ്മികതയെക്കുറിച്ച് സംസാരിക്കുന്ന ബിജെപി ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും തത്വങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്നതെങ്ങനെയെന്ന് മുഴുവൻ രാജ്യത്തെയും അറിയിക്കുന്നതിനാണ് വിശ്വാസ വോട്ടെടുപ്പിനെക്കുറിച്ചുള്ള ചർച്ച നീട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. വിമതരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചയാവാമെന്നും അദ്ദേഹം ഞായറാഴ്ച പ്രസ്താവനയിൽ അറിയിച്ചു.
വിമത എംഎൽഎമാരെ അനുനയിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ് അവർ. ഇതിനിടെ ബിഎസ്പി എംഎൽഎ എൻ. മഹേഷ് സർക്കാരിനെ പിന്തുണയ്ക്കുമെന്ന് പാർട്ടി അധ്യക്ഷ പ്രഖ്യാപിച്ചത് കുമാരസ്വാമി സർക്കാരിന് ആശ്വാസമായി.
നേരത്തെ സർക്കാർ വിശ്വാസവോട്ട് തേടുമ്പോൾ താൻ പങ്കെടുക്കില്ലെന്നു എൻ. മഹേഷ് പറഞ്ഞിരുന്നു. എന്നാൽ മഹേഷിനെ മണിക്കൂറുകൾക്കുള്ളിൽ തിരുത്തി മായാവതി രംഗത്തുവരികയായിരുന്നു. സഖ്യസർക്കാരിനെ പിന്തുണയ്ക്കാൻ പാർട്ടിയുടെ സംസ്ഥാനത്തെ ഏക എംഎൽഎയോട് മായാവതി ആവശ്യപ്പെട്ടു. ട്വിറ്ററിലായി രുന്നു മായാവതിയുടെ നിർദേശം.
വിശ്വാസവോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കാൻ പാർട്ടി ഹൈക്കമാൻഡ് നിർദേശിച്ചെന്നും വിശ്വാസവോട്ടെടുപ്പ് നടക്കുന്ന ദിവസം താൻ തന്റെ മണ്ഡലത്തിലായി രിക്കുമെന്നുമാണ് മഹേഷ് നേരത്തെ പറഞ്ഞത്. ചാംരാജ് നഗർ ജില്ലയിലെ കൊല്ലിഗൽ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് എൻ. മഹേഷ്. കോണ്ഗ്രസ്-ജെഡി എസ് സഖ്യസർക്കാരിനെ പിന്തുണയ്ക്കുന്ന പാർട്ടിയാണു ബിഎസ്പി. ജെഡിഎസിനൊപ്പമാണു ബിഎസ്പി കർണാടകയിൽ മത്സരിച്ചത്.
നിലവിൽ കോണ്ഗ്രസ്-ജെഡിഎസ് സർക്കാരിനു ബിഎസ്പി അംഗം ഒഴികെ ഔദ്യോഗികമായി 116 അംഗങ്ങളുടെ പിന്തുണയാണുള്ളത്. ബിജെപി അടക്കമുള്ള പ്രതിപക്ഷത്തിന് 107 അംഗങ്ങളുടെ പിന്തുണയുമുണ്ട്. എന്നാൽ കൂറുമാറ്റം നടക്കുന്നതിനാൽ കണക്കുകളിൽ വ്യക്തത കൈവന്നിട്ടില്ല. വിമതർ പിന്തുണച്ചില്ലെ ങ്കിൽ സഖ്യസർക്കാരിനു ഭൂരിപക്ഷം നഷ്ടമാകും എന്നതാണ് അവസ്ഥ.
വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തണമെന്ന ഗവർണർ വാജുഭായ് വാലയുടെ രണ്ട് അന്ത്യശാസനവും സ്പീക്കർ തള്ളിയതോടെയാണു കർണാടക രാഷ്ട്രീയം കൂ ടുതൽ സങ്കീർണമായത്. തിങ്കളാഴ്ച വീണ്ടും സഭ സമ്മേളിക്കാനിരിക്കെ വിശ്വാസ വോട്ടെടുപ്പ് നടപടി തിങ്കളാഴ്ച തന്നെ പൂർത്തിയാമെന്ന് സ്പീക്കർക്കു മുഖ്യ മന്ത്രി ഉറപ്പു നൽകിയിരുന്നു.
വിശ്വാസ വോട്ടെടുപ്പിൽ ഗവർണറുടെ ഇടപെടലിനെതിരേ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും വിപ്പിൽ വ്യക്തത തേടി കോൺഗ്രസും വെള്ളിയാഴ്ച സു പ്രീംകോടതിയെ സമീപിച്ചിരുന്നു. പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവുവാണു കോൺഗ്രസിനുവേണ്ടി സുപ്രീംകോടതിയെ സമീപിച്ചത്. വിശ്വാസ വോട്ടെടുപ്പിന് അന്ത്യശാസനം നല്കിയ ഗവർണറുടെ നടപടിയെയും കുമാരസ്വാമി ചോദ്യംചെയ്തു. 15 എംഎൽഎമാർ രാജിവച്ചതോടെയാണു കുമാരസ്വാമി സർക്കാർ പ്ര തിസന്ധിയിലായത്. രാജിവച്ചവരിൽ 12 പേർ മുംബൈയിൽ തുടരുകയാണ്.