കാലവർഷത്തിന് പുറമേ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​രു​ട്ട​ടി നൽകി ഫിഷറീസ് വകുപ്പ്; വ​ള്ള​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ലൈ​സ​ൻ​സ് ഫീ​സു​ക​ൾ കു​ത്ത​നെ കൂ​ട്ടി

വി.​എ​സ്. ഉ​മേ​ഷ്


ആ​ല​പ്പു​ഴ: ക​ട​ലേ​റ്റ ഭീ​ഷ​ണി​യി​ൽ ന​ട്ടം​തി​രി​യു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ നെ​ഞ്ചി​ൽ ഇ​ടി​ത്തീ​യാ​യി ഫി​ഷ​റീ​സ് വ​കു​പ്പ് മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ലൈ​സ​ൻ​സ് ഫീ​സു​ക​ൾ കു​ത്ത​നേ കൂ​ട്ടി. ഒ​പ്പം മ​ണ്ണെ​ണ്ണ പെ​ർ​മി​റ്റും ഉ​ട​ൻ പു​തു​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും എ​ത്തി​യ​താ​യാ​ണ് അ​റി​വ്. മൂ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ ഇ​ര​ട്ടി​യാ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ലൈ​സ​ൻ​സ് ഫീ​സു​ക​ൾ വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ചി​ല​തി​ന്് ഇ​തു പ​ത്തി​ര​ട്ടി​യോ​ളം വ​രു​മെ​ന്നും പ​റ​യു​ന്നു. 25 മീ​റ്റ​റി​ന് മു​ക​ളി​ൽ വ​ലി​പ്പ​മു​ള്ള ഇ​ൻ​ബോ​ർ​ഡ് എ​ൻ​ജി​ൻ വ​ള്ള​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞ വ​ർ​ഷം വ​രെ 15,000രൂ​പ അ​ട​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് പു​തി​യ നി​ര​ക്ക് അ​നി​സ​രി​ച്ച് 76,250 രൂ​പ അ​ട​യ്ക്കേ​ണ്ടി വ​രും. ഇ​തി​നെ​തി​രെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.

1984ൽ ​ആ​ണ് ആ​ദ്യ​മാ​യി സം​സ്ഥാ​ന​ത്ത് യ​ന്ത്ര​വ​ത്കൃ​ത മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ഫി​ഷ​റീ​സ് വ​കു​പ്പ് പ​ച്ച​ക്കൊ​ടി കാ​ട്ടി​യ​ത്. അ​ന്ന് ത​ണ്ട് വ​ലി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ നാ​ല്പ​തി​ൽ അ​ധി​കം തൊ​ഴി​ലാ​ളി​ക​ൾ ക​യ​റു​ന്ന താ​ങ്ങു​വ​ല വ​ള്ള​ത്തി​ന് 520രൂ​പ ര​ജി​സ്ട്രേ​ഷ​ൻ ലൈ​സ​ൻ​സ് ഫീ​സു​ക​ൾ അ​ട​ച്ചാ​ൽ മ​തി​യാ​യി​രു​ന്നു. ആ​ദ്യം ഒൗ​ട്ട്ബോ​ർ​ഡ് എ​ൻ​ജി​ൻ വ​ന്ന​പ്പോ​ഴും ഈ ​തു​ക​യാ​ണ് അ​ട​ച്ച​ത്. വേ​ഗ​ത​യ്ക്കും ചെ​ല​വ് കു​റ​യ്ക്കു​ന്ന​തി​നു​മാ​യി ഇ​ൻ​ബോ​ർ​ഡ് എ​ൻ​ജി​ൻ ഘ​ടി​പ്പി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​ൻ ഫി​ഷ​റീ​സ് വ​കു​പ്പ് നി​ര​വ​ധി ത​വ​ണ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യി​രു​ന്നു. അ​തു​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യ​പ്പോ​ൾ ഇ​തി​നും ഫീ​സ് കു​ത്ത​നേ കൂ​ട്ടി​യി​രി​ക്കു​ക​യാ​ണ്.

ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് വ​കു​പ്പ് വ​ള്ള ഉ​ട​മ​ക​ളി​ൽ നി​ന്നും സെ​ക്യൂ​രി​റ്റി​യാ​യി വാ​ങ്ങു​ന്ന തു​ക വ​ള്ളം മ​റ്റാ​ർ​ക്കെ​ങ്കി​ലും വി​റ്റാ​ൽ തി​രി​ച്ചു ന​ൽ​കാ​റു​മി​ല്ല. ഉ​പ​രി​ത​ല​ത്തി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന ലൈ​ലാ​ൻ​ഡ് വ​ള്ള​ങ്ങ​ളെ ട്രോ​ളിം​ഗി​ന്‍റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ലും പ്ര​തി​ഷേ​ധ​മു​ണ്ട്.ജ​ല​ത്തി​ൽ മു​ട്ടി​ക്കി​ട​ക്കു​ന്ന ഭാ​ഗം അ​ള​ന്നാ​ണ് ര​ജി​സ്ട്രേ​ഷ​ന് വേ​ണ്ടി നീ​ളം നി​ശ്ച​യി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ വ​ള്ള​ത്തി​ന്‍റെ കൊ​ന്പു​ക​ൾ ത​മ്മി​ലു​ള്ള അ​ക​ലം അ​ള​ന്ന് നീ​ളം വ​ർ​ധി​പ്പി​ച്ച് വ​ള്ള​ത്തി​ന്‍റെ സ്ലാ​ബ് മാ​റ്റി തു​ക വ​ർ​ധി​പ്പി​ക്കാ​നും നീ​ക്ക​മു​ണ്ടെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

ഒ​രു തൊ​ഴി​ലാ​ളി​ക്ക് ക​യ​റാ​വു​ന്ന വ​ള്ള​ത്തെ ഫീ​സി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ പ​ത്തു​മീ​റ്റ​റി​ൽ താ​ഴെ വ​ലി​പ്പ​മു​ള്ള വ​ള്ള​ത്തി​ന് 100ൽ ​നി​ന്നും മു​ന്നൂ​റി​ലേ​ക്ക് ഉ​യ​ർ​ത്തി. പ​ത്തി​നും 15മീ​റ്റ​റി​നും ഇ​ട​യി​ൽ വ​ലി​പ്പ​മു​ള്ള ഒൗ​ട്ട്ബോ​ർ​ഡ് എ​ൻ​ജി​ൻ ഘ​ടി​പ്പി​ച്ച വ​ള്ള​ത്തി​ന് 520-ൽ ​നി​ന്നും 2250ലേ​ക്കാ​ണ് ഉ​യ​ർ​ച്ച. 15-17.5 മീ​റ്റ​റി​ലു​ള്ള ഇ​ൻ​ബോ​ർ​ഡ് എ​ൻ​ജി​ൻ ഘ​ടി​പ്പി​ച്ച വ​ള്ള​ങ്ങ​ൾ​ക്കാ​ക​ട്ടെ 4750ൽ ​നി​ന്നും പ​തി​നാ​യി​ര​ത്തി​ലേ​ക്കും ഉ​യ​ർ​ന്നു.

20 മീ​റ്റ​റി​ൽ താ​ഴെ വ​ലി​പ്പ​മു​ള്ള ഇ​ൻ​ബോ​ർ​ഡ് എ​ൻ​ജി​ൻ ഘ​ടി​പ്പി​ച്ച വ​ള്ള​ങ്ങ​ൾ​ക്ക് 9750ൽ ​നി​ന്നും 24,600ലേ​ക്കും വ​ർ​ധി​പ്പി​ച്ചു. 20 മീ​റ്റ​റി​നു മു​ക​ളി​ൽ വ​ലി​പ്പ​മു​ള്ള ഇ​ൻ​ബോ​ർ​ഡ് എ​ൻ​ജി​ൻ ഘ​ടി​പ്പി​ച്ച വ​ള്ള​ത്തി​ന് 15,000ൽ ​നി​ന്നും 76,250ലേ​ക്കും ഉ​യ​ർ​ത്തി.ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഭൂ​രി​ഭാ​ഗം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളും പ​ട്ടി​ണി​യി​ലാ​ണ്. ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ പ​ല​രു​ടേ​യും വീ​ടു​ക​ള​ട​ക്കം ത​ക​ർ​ച്ച​യി​ലു​മാ​ണ്. ഇ​ത്ത​ര​മൊ​ര​വ​സ്ഥ​യി​ൽ ഫീ​സു​ക​ളു​ടെ വ​ർ​ധ​ന അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് തീ​ര​മേ​ഖ​ല.

ഫീ​സ് വ​ർ​ധി​പ്പി​ച്ച​തി​നൊ​പ്പം മ​ണ്ണെ​ണ്ണ പെ​ർ​മി​റ്റ് ഉ​ട​ൻ പു​തു​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും എ​ത്തി​യി​ട്ടു​ണ്ടെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. സാ​ധാ​ര​ണ ഗ​തി​യി​ൽ സെ​പ്റ്റം​ബ​ർ-​ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ലാ​ണ് മ​ണ്ണെ​ണ്ണ പെ​ർ​മി​റ്റ് പു​തു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടാ​റ്. ഭൂ​രി​ഭാ​ഗം വ​ള്ള​ങ്ങ​ളും പ​ല ഹാ​ർ​ബ​റു​ക​ളി​ലാ​യി കി​ട​ക്കു​ക​യാ​ണ്. ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കു​ക​യെ​ന്ന​ത് അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​തും.

ര​ജി​സ്ട്രേ​ഷ​ൻ ലൈ​സ​ൻ​സ് ഫീ​സ് അ​ട​ച്ചെ​ങ്കി​ൽ മാ​ത്ര​മേ പെ​ർ​മി​റ്റും പു​തു​ക്കി​ക്കി​ട്ടൂ. വ​ള്ളം കാ​ണി​ക്കു​ക​യും വേ​ണം. തീ​രം വ​റു​തി​യി​ൽ നി​ൽ​ക്കു​ന്ന ഈ ​സ​മ​യ​ത്ത് ഇ​ത്ത​ര​മൊ​രു നീ​ക്കം സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ആ​ല​പ്പു​ഴ രൂ​പ​ത സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ഫാ. ​സേ​വ്യ​ർ കു​ടി​യാം​ശേ​രി പ​റ​ഞ്ഞു. ഇ​ത് പി​ൻ​വ​ലി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ഹാ​യ​ക​മാ​യ നി​ല​പാ​ടെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Related posts