ആ​ശു​പ​ത്രി ക​ച്ച​വ​ടം; ജ​യ​ലാ​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ സി​പി​ഐ​യി​ൽ ന​ട​പ​ടി

കൊ​ല്ലം: ജി.​എ​സ്. ജ​യ​ലാ​ല്‍ എം​എ​ല്‍​എ പ്ര​സി​ഡ​ന്‍റാ​യ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ പേ​രി​ൽ ആ​ശു​പ​ത്രി വാ​ങ്ങി​യ സം​ഭ​വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ സി​പി​ഐ​യി​ൽ ന​ട​പ​ടി. പാ​ർ​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ജ​യ​ലാ​ലി​നെ ഒ​ഴി​വാ​ക്കും. സി​പി​ഐ സം​സ്ഥാ​ന നി​ർ​വാ​ഹ​ക​സ​മി​തി​യു​ടേ​താ​ണ് തീ​രു​മാ​നം.

ചാ​ത്ത​ന്നൂ​ര്‍ എം​എ​ല്‍ എ ​കൂ​ടി​യാ​യ ജ​യ​ലാ​ല്‍ പ്ര​സി​ഡ​ന്‍റാ​യി രൂ​പ​വ​ത്ക​രി​ച്ച സാ​ന്ത്വ​നം കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ പേ​രി​ല്‍ 5.25 കോ​ടി രൂ​പ മു​ട​ക്കി ആ​ശു​പ​ത്രി വാ​ങ്ങി​യ​താ​ണ് വി​വാ​ദ​ത്തി​നി​ട​യാ​ക്കി​യ​ത്‌.

Related posts