ഫ​സ​ൽ​വ​ധ​ക്കേ​സ്:  കാരായിമാർക്ക് ​നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ നടത്തിവന്ന നി​രാ​ഹാ​ര​സ​മ​രം അ​വ​സാ​നി​പ്പി​ച്ചു

കൂ​ത്തു​പ​റ​മ്പ്: ഫ​സ​ൽ വ​ധ​ക്കേ​സി​ൽ പു​നഃ​ര​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും കേ​സി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട സി​പി​എം നേ​താ​ക്ക​ളാ​യ കാ​രാ​യി രാ​ജ​നും കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​നും നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ ക​തി​രൂ​ർ, പു​ല്യോ​ട് സി.​എ​ച്ച് ന​ഗ​ർ യൂ​ണി​റ്റു​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​ർ നി​രാ​ഹാ​രം അ​വ​സാ​നി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ച്ച സ​മ​രം ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് സ​മാ​പി​ച്ചു.​

പു​ല്യോ​ട് സി.​എ​ച്ച്.​ന​ഗ​റി​ൽ സം​ഘ​ടി​പ്പി​ച്ച ഉ​പ​വാ​സം ഡി​വൈ.​എ​ഫ്.​ഐ ഏ​റ​ണാ​കു​ളം മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ.​അ​രു​ൺ​കു​മാ​ർ ആ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ക​തി​രൂ​ർ മേ​ഖ​ലാ സെ​ക്ര​ട്ട​റി മ​ർ​ഫാ​ൻ ,മു​ഹ​മ്മ​ദ് അ​ഫ്സ​ൽ, എ.​എ​ൻ.​ഷം​സീ​ർ എം​എ​ൽ​എ, മു​ഹ​മ്മ​ദ് ഫാ​സി​ൽ, ലി​ജി​ൻ തി​ല​ക്, എ​സ്.​കെ.​സ​ജീ​ഷ്, വി.​കെ.​സ​നോ​ജ്, എം.​ഷാ​ജ​ർ, ശ്രീ​ജി​ത്ത് ചോ​യ​ൻ, ന​സീം തു​ട​ങ്ങി ഒ​ട്ടേ​റെ നേ​താ​ക്ക​ൾ സ​മ​ര​ത്തി​ന് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു.

Related posts