ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് രൂക്ഷവിമർശനവുമായി എത്തിയവരുടെ വായ അടപ്പിച്ച് നടി മീരാനന്ദൻ. ഇറക്കം കുറഞ്ഞ ചുവന്ന നിറമുള്ള ഫ്രോക്ക് ധരിച്ച ചിത്രമായിരുന്നു മീരാനന്ദൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
വിമർശനമോ നെഗറ്റീവ് ഫീഡ്ബാക്കോ എന്തുമായിക്കൊള്ളട്ടെ. എന്റെ സ്വകാര്യ ജീവിതത്തിൽ അതിക്രമിച്ച് കയറി വ്യക്തിപരമായ അതിർവരമ്പുകൾ ലംഘിക്കരുതെന്നും വസ്ത്രധാരണത്തിന്റെ പേരിൽ ഒരാളെ വിലയിരുത്തുന്നതിൽ അർത്ഥമില്ലെന്നും മീര ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. എന്റെ ജീവിതം എന്റേത് മാത്രമാണെന്ന് പറഞ്ഞാണ് മീര തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.