14 മാ​സ​ത്തെ കാ​ത്തി​രിപ്പ്!​ യെദിയൂരപ്പ കർണാടക മുഖ്യമന്ത്രിയാകുന്നത് നാലാം തവണ; സത്യപ്രതിജ്ഞ നാളെ; ബിജെപിയുടെ അത്യാഗ്രഹം വിജയിച്ചുവെന്ന് രാഹുൽ

ബം​​​ഗ​​​​​​​​​​​​ളൂ​​​​​​​​​​​​രു: എച്ച് ഡി കു​മാ​ര​സ്വാ​മി സ​ർ​ക്കാ​ർ രാ​ജി​വ​ച്ച​തോ​ടെ, ക​ർ​ണാ​ട​ക​യി​ൽ പു​തി​യ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ബി​ജെ​പി നീ​ക്കം സജീവമാക്കി. ബി​ജെ​പി​യു​ടെ നി​യ​മ​സ​ഭാ ക​ക്ഷി​യോഗം ഇ​ന്ന് ചേ​രും. യോഗ​ത്തി​ൽ മു​തി​ർ​ന്ന നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ബി ​എ​സ് യെ​ദി​യൂ​ര​പ്പ​യെ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ക്കും. ഇ​തി​നു പി​ന്നാ​ലെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ക്ഷ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി സം​ഘം ഗ​വ​ർ​ണ​റെ ക​ണ്ട് ക​ത്ത് ന​ൽ​കും. ഗവർണർ ക്ഷണിച്ചാൽ യെ​ദി​യൂ​ര​പ്പ നാ​ളെ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്നാ​ണ് സൂ​ച​ന.

ക​ർ​ണാ​ട​ക​യി​ൽ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ജ​യ​മാ​ണു​ണ്ടാ​യ​തെ​ന്ന് കു​മാ​ര​സ്വാ​മി രാ​ജി​വ​ച്ച​തി​നു പി​ന്നാ​ലെ യെ​ദി​യൂ​ര​പ്പ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ഴി​മ​തി കൊ​ണ്ട് ജ​ന​ത്തി​ന് ഭാ​ര​മാ​യ സ​ർ​ക്കാ​രാ​ണ് പു​റ​ത്താ​യ​ത്. വി​ക​സ​ന​ത്തി​ന്‍റെ പു​തി​യ യു​ഗം ക​ർ​ണാ​ട​ക​യി​ൽ വ​രു​മെ​ന്നും, ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥി​ര​ത​യും ക​ഴി​വു​മു​ള​ള സ​ർ​ക്കാ​ർ വ​രു​മെ​ന്നും യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞു.

ഇതു നാ​ലാം ത​വ​ണ​യാ​ണ് യെ​ദി​യൂ​ര​പ്പ മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ ഒ​രു​ങ്ങ​ന്ന​ത്. വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​നാ​യി നാ​ലു​ദി​വ​സം ക്ഷ​മ​യോ​ടെ കാ​ത്തി​രു​ന്ന​ശേ​ഷ​മാ​ണ് 76കാ​ര​നാ​യ യെ​ദി​യൂ​ര​പ്പ മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തി​ലേ​ക്ക് ക​ട​ന്നെ​ത്തു​ന്ന​ത്. 2018 മേ​യ് 23ന് ​മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത യെ​ദി​യൂ​ര​പ്പ സ​ർ​ക്കാരിന് ര​ണ്ട​ര ദി​വ​സ​ത്തെ ആ​യു​സു മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

14 മാ​സ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് യെ​ദി​യൂ​ര​പ്പ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​റാ​നൊ​രു​ങ്ങു​ന്ന​ത്. കോ​​​​​​​​​​ൺ​​​​​​​​​​ഗ്ര​​​​​​​​​​സ്-​​​​​​​​​​ജെ​​​​​​​​​​ഡി​​​​​​​​​​എ​​​​​​​​​​സ് സ​​​​​​​​​​ർ​​​​​​​​​​ക്കാ​​​​​​​​​​രിന് വി​​​​​​​​​​ശ്വാ​​​​​​​​​​സവോ​​​​​​​​​​ട്ടെ​​​​​​​​​​ടു​​​​​​​​​​പ്പി​​​​​​​​​​ൽ 99പേരുടെ പിന്തുണയാ ണ് ലഭിച്ചത്. 105 പേ​​​​​​​​​​ർ വി​​​​​​​​​​ശ്വാ​​​​​​​​​​സ​​​​​​​​​​പ്ര​​​​​​​​​​മേ​​​​​​​​​​യ​​​​​​​​​​ത്തെ എ​​​​​​​​​​തി​​​​​​​​​​ർ​​​​​​​​​​ത്ത​​​​​​​​ ു. 204 എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രാ​​​​ണു വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്. ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നു വേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത് 103 പേ​​​രു​​​ടെ പി​​​ന്തു​​​ണ​​​യാ​​​യി​​​രു​​​ന്നു.

കോ​​​ൺ​​​ഗ്ര​​​സ്-​​​ജെ​​​ഡി​​​എ​​​സ് സ​​​ഖ്യ​​​ത്തി​​​ലെ 17ഉം ​​​ഒ​​​രു ബി​​​എ​​​സ്പി അം​​​ഗ​​​വും ര​​​ണ്ട് സ്വ​​​ത​​​ന്ത്ര​​​രും ഉ​​​ൾ​​​പ്പെ​​​ടെ 21 എം​​​എ​​​ൽ​​​എ​​​മാ​​​ർ സ​​​ഭ​​​യി​​​ലെ​​​ത്തി​​​യി​​​രു​​​ന്നി​​​ല്ല. വിശ്വാസ വോട്ടെടുപ്പിൽ പരാ ജയപ്പെട്ടതോടെ കു​​​​​മാ​​​​​ര​​​​​സ്വാ​​​​​മി ഇ​​​​​ന്ന​​​​​ലെ രാ​​​​​ത്രി രാ​​​​​ജ്ഭ​​​​​വ​​​​​നി​​​​​ലെ​​​​​ത്തി ഗ​​​​​വ​​​​​ർ​​​​​ണ​​​​​ർ വാ​​​​​ജു​​​​​ഭാ​​​​​യ് വാ​​​​​ല​​​​​യ്ക്ക് രാ​​​​​ജി​​​​​ സമർപ്പിച്ചിരു ന്നു.

ഭ​​​​​​​​​​ര​​​​​​​​​​ണ​​​​​​​​​​പ​​​​​​​​​​ക്ഷ​​​​​​​​​​ത്തെ 16 (കോ​​​​​​​​​​ൺ​​​​​​​​​​ഗ്ര​​​​​​​​​​സ് 13, ജെ​​​​​​​​​​ഡി​​​​​​​​​​എ​​​​​​​​​​സ്-3) എം​​​​​​​​​​എ​​​​​​​​​​ൽ​​​​​​​​​​എ​​​​​​​​​​മാ​​​​​​​​​​ർ രാ​​​​​​​​​​ജി​​​​​​​​​​വ​​​​​​​​​​ച്ച​​​​​​​​​​തോ​​​​​​​​​​ടെ​​​​​​​​​​യാ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്നു സ​​​​​​​​​​ർ​​​​​​​​​​ക്കാ​​​​​​​​​​ർ പ്ര​​​​​​​​​​തി​​​​​​​​​​സ​​​​​​​​​​ന്ധി​​​​​​​​​​യി​​​​​​​​​​ലാ​​​​​​​​​​യ​​​​​​​​​​ത്. ര​​​​​ണ്ടു സ്വ​​​​​ത​​​​​ന്ത്ര​​​​​രും സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നു​​​​​ള്ള പി​​​​​ന്തു​​​​​ണ പി​​​​​ൻ​​​​​വ​​​​​ലി​​​​​ച്ചു. വി​​​മ​​​ത എം​​​എ​​​ൽ​​​എ​​​മാ​​​ർ മും​​​ബൈ​​​യി​​​ലെ ആ​​​ഡം​​​ബ​​​ര ഹോ​​​ട്ട​​​ലി​​​ലാ​​​ണ് ഇപ്പോഴും. യെദിയൂരപ്പ സർക്കാർ അധികാരത്തിൽ ഏറിയശേഷമേ അവർ ബംഗളൂരുവിൽ തിരിച്ചെത്തുകയുള്ളൂ വെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

ക​​​​​​​​​​ഴി​​​​​​​​​​ഞ്ഞ വ്യാ​​​​​​​​​​ഴാ​​​​​​​​​​ഴ്ച ആ​​​​​​​​​​രം​​​​​​​​​​ഭി​​​​​​​​​​ച്ച വി​​​​​​​​​​ശ്വാ​​​​​​​​​​സപ്ര​​​​​​​​​​മേ​​​​​​​​​​യ ച​​​​​​​​​​ർ​​​​​​​​​​ച്ച നാ​​​​​​​​​​ലു ദി​​​​​​​​​​വ​​​​​​​​​​സം നീ​​​​​​​​​​ണ്ടു. ഇ​​​​​​​​​​തി​​​​​​​​​​നി​​​​​​​​​​ടെ പ​​​​​​​​​​ല നാ​​​​​​​​​​ട​​​​​​​​​​കീ​​​​​​​​​​യ​​​​​​​​​​രം​​​​​​​​​​ഗ​​​​​​​​​​ങ്ങ​​​​​​​​​​ൾ​​​​​​​​​​ക്കും സ​​​​​​​​​​ഭ സാ​​​​​​​​​​ക്ഷ്യം വ​​​​​​​​​​ഹി​​​​​​​​​​ച്ചു. വി​​​​​​​​​​ശ്വാ​​​​​​​​​​സ പ്ര​​​​​​​​​​മേ​​​​​​​​​​യ ച​​​​​​​​​​ർ​​​​​​​​​​ച്ച​​​​​​​​​​യു​​​​​​​​​​ടെ ആ​​​​​​​​​​ദ്യ ദി​​​​​​​​​​വ​​​​​​​​​​സം​​​​​​​​​​ത​​​​​​​​​​ന്നെ വോ​​​​​​​​​​ട്ടെ​​​​​​​​​​ടു​​​​​​​​​​പ്പ് വേ​​​​​​​​​​ണ​​​​​​​​​​മെ​​​​​​​​​​ന്ന് ബി​​​​​​​​​​ജെ​​​​​​​​​​പി ആ​​​​​​​​​​വ​​​​​​​​​​ശ്യ​​​​​​​​​​പ്പെ​​​​​​​​​​ട്ടെ​​​​​​​​​​ങ്കി​​​​​​​​​​ലും സ​​​​​​​​​​ർ​​​​​​​​​​ക്കാ​​​​​​​​​​ർ വ​​​​​​​​​​ഴ​​​​​​​​​​ങ്ങി​​​​​​​​​​യി​​​​​​​​​​ല്ല.

വെ​​​​​​​​​ള്ളി​​​​​​​​​യാ​​​​​​​​​ഴ്ച വി​​​​​​​​​ശ്വാ​​​​​​​​​സ ​​​​​​വോ​​​​​​​​​ട്ടെ​​​​​​​​​ടു​​​​​​​​​പ്പ് ന​​​​​​​​​ട​​​​​​​​​ത്ത​​​​​​​​​ണ​​​​​​​​​മെ​​​​​​​​​ന്നു ഗ​​​​​​​​​വ​​​​​​​​​ർ​​​​​​​​​ണ​​​​​​​​​ർ ര​​​​​​​​​ണ്ടു ത​​​​​​​​​വ​​​​​​​​​ണ അ​​​​​​​​​ന്ത്യ​​​​​​​​​ശാ​​​​​​​​​സ​​​​​​​​​നം ന​​​​​​​​​ല്കി​​​​​​​​​യെ​​​​​​​​​ങ്കി​​​​​​​​​ലും സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​രും സ്പീ​​​​​​​​​ക്ക​​​​​​​​​റും വ​​​​​​​​​ഴ​​​​​​​​​ങ്ങി​​​​​​​​​യി​​​​​​​​​ല്ല. നീ​​​​​​​​​​ണ്ട ച​​​​​​​​​​ർ​​​​​​​​​​ച്ച​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ലൂ​​​​​​​​​​ടെ സ​​​​​​​​​​മ്മേ​​​​​​​​​​ള​​​​​​​​​​നം നീ​​​​​​​​​​ട്ടി​​​​​​​​​​ക്കൊ​​​​​​​​​​ണ്ടു​​​​​​​​​​പോ​​​​​​​​​​കാ​​​​​​​​​​നാ​​​​​​​​​​ണു ഭ​​​​​​​​​​ര​​​​​​​​​​ണ​​​​​​​​​​പ​​​​​​​​​​ക്ഷം ശ്ര​​​​​​​​​​മി​​​​​​​​​​ച്ച​​​​​​​​​​ത്. ഒ​​​​​​​​​​ടു​​​​​​​​​​വി​​​​​​​​​​ൽ സ്പീ​​​​​​​​​​ക്ക​​​​​​​​​​ർ​​​​​​​​​​ത​​​​​​​​​​ന്നെ ഭ​​​​​​​​​​ര​​​​​​​​​​ണ​​​​​​​​​​പ​​​​​​​​​​ക്ഷ​​​​​​​​​​ത്തി​​​​​​​​​​നെ​​​​​​​​​​തി​​​​​​​​​​രേ രം​​​​​​​​​​ഗ​​​​​​​​​​ത്തെ​​​​​​​​​​ത്തി​​​​​​​​​​യ സ്ഥി​​​​​​​​തി​​​​​​​​യു​​​​​​​​ണ്ടാ​​​​​​​​യി. തി​​​​​​ങ്ക​​​​​​ളാ​​​​​​ഴ്ച രാ​​​​​​ത്രി 11.40 വ​​​​​​രെ സ​​​​​​ഭ തു​​​​​​ട​​​​​​ർ​​​​​​ന്നെ​​​​​​ങ്കി​​​​​​ലും വോ​​​​​​ട്ടെ​​​​​​ടു​​​​​​പ്പ് ന​​​​​​ട​​​​​​ത്താ​​​​​​നാ​​​​​​യി​​​​​​ല്ല. ഒ​​​​​​ടു​​​​​​വി​​​​​​ൽ ഇ​​​​​​ന്ന​​​​​​ലെ​​​​​​ത്ത​​​​​​ന്നെ വോ​​​​​​ട്ടെ​​​​​​ടു​​​​​​പ്പു ന​​​​​​ട​​​​​​ത്തു​​​​​​മെ​​​​​​ന്നു സ്പീ​​​​​​ക്ക​​​​​​ർ പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചി​​​​​​രു​​​​​​ന്നു.

പതിന്നാലു മാ​​​​​​​​​​സ​​​​​​​​​​ത്തി​​​​​​​​​​നൊ​​​​​​​​​​ടു​​​​​​​​​​വി​​​​​​​​​​ലാ​​​​​​​​​​ണു കു​​​​​​മാ​​​​​​ര​​​​​​സ്വാ​​​​​​മി സ​​​​​​​​​​ർ​​​​​​​​​​ക്കാ​​​​​​​​​​ർ വീ​​​​​​​​​​ണ​​​​​​​​​​ത്. ക​​​​​​​​ർ​​​​​​​​ണാ​​​​​​​​ട​​​​​​​​ക​​​​​​​​ത്തി​​​​​​​​ൽ 2018 മേ​​​​​​​​​​യി​​​​​​​​​​ൽ ന​​​​​​​​​​ട​​​​​​​​​​ന്ന തെ​​​​​​​​​​ര​​​​​​​​​​ഞ്ഞെ​​​​​​​​​​ടു​​​​​​​​​​പ്പി​​​​​​​​​​ൽ ആ​​​​​​​​​​ർ​​​​​​​​​​ക്കും ഭൂ​​​​​​​​​​രി​​​​​​​​​​പ​​​​​​​​​​ക്ഷ​​​​​​​​​​മു​​​​​​​​​​ണ്ടാ​​​​​​​​​​യി​​​​​​​​​​രു​​​​​ന്നി​​​​​​​​​​ല്ല. തു​​​​​​​​​​ട​​​​​​​​​​ർ​​​​​​​​​​ന്ന് 105 അം​​​​​​​​​​ഗ​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ള്ള ബി​​​​​​​​​​ജെ​​​​​​​​​​പി​​​​​​​​​​യെ സ​​​​​​​​​​ർ​​​​​​​​​​ക്കാ​​​​​​​​​​രു​​​​​​​​​​ണ്ടാ​​​​​​​​​​ക്കാ​​​​​​​​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ ക്ഷ​​​​​​​​​​ണി​​​​​​​​​​ച്ചു. ഭൂ​​​​​​​​​​രി​​​​​​​​​​പ​​​​​​​​​​ക്ഷം തെ​​​​​​​​​​ളി​​​​​​​​​​യി​​​​​​​​​​ക്കാ​​​​​​​​​​ൻ ക​​​​​​​​​​ഴി​​​​​​​​​​യാ​​​​​​​​​​ത്ത​​​​​​​​​​തി​​​​​​​​​​നെ​​​​​​​​​​ത്തു​​​​​​​​​​ട​​​​​​​​​ർ​​​​​​​​​​ന്ന് നാ​​​​​​​​​​ലു ദി​​​​​​​​​​വ​​​​​​​​​​സ​​​​​​​​​​ത്തി​​​​​​​​​​നു​​​​​​​​​​ശേ​​​​​​​​​​ഷം യെ​​​​​​​​​​ദി​​​​​​​​​​യൂ​​​​​​​​​​ര​​​​​​​​​​പ്പ രാ​​​​​​​​​​ജി​​​​​​​​​​വ​​​​​​​​​​ച്ചു. തു​​​​​​​​​​ട​​​​​​​​​​ർ​​​​​​​​​​ന്നാ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്നു കു​​​​​​​​​​മാ​​​​​​​​​​ര​​​​​​​​​​സ്വാ​​​​​​​​​​മി​​​​​​​​​​യു​​​​​​​​​​ടെ നേ​​​​​​​​​​തൃ​​​​​​​​​​ത്വ​​​​​​​​​​ത്തി​​​​​​​​​​ലു​​​​​​​​​​ള്ള കോ​​​​​​​​​​ൺ​​​​​​​​​​ഗ്ര​​​​​​​​​​സ്-​​​​​​​​​​ജെ​​​​​​​​​​ഡി​​​​​​​​​​എ​​​​​​​​​​സ് സ​​​​​​​​​​ർ​​​​​​​​​​ക്കാ​​​​​​​​​​ർ അ​​​​​​​​​​ധി​​​​​​​​​​കാ​​​​​​​​​​ര​​​​​​​​​​മേ​​​​​​​​​​റ്റ​​​​​​​​​​ത്. ബി​​​​​​​​​​ജെ​​​​​​​​​​പി​​​​​​​​​​യി​​​​​​​​​​ൽ​​​​​​​​​​നി​​​​​​​​​​ന്നു നി​​​​​​​​​​ര​​​​​​​​​​ന്ത​​​​​​​​​​രം ഭീ​​​​​​​​​​ഷ​​​​​​​​​​ണി​​​​​​​​​​യു​​​​​​​​​​ണ്ടാ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്നെ​​​​​​​ങ്കി​​​​​​​​​​ലും പ​​​​​​​​​​ല​​​​​​​​​​പ്പോ​​​​​​​​​​ഴും മു​​​​​​​​​​തി​​​​​​​​​​ർ​​​​​​​​​​ന്ന നേ​​​​​​​​​​താ​​​​​​​​​​വ് ഡി.​​​​​​​​​​കെ. ശി​​​​​​​​​​വ​​​​​​​​​​കു​​​​​​​​​​മാ​​​​​​​​​​റി​​​​​​​​​​ന്‍റെ ഇ​​​​​​​​​​ട​​​​​​​​​​പെ​​​​​​​​​​ട​​​​​​​​​​ലാ​​​​​​​​​​ണു സ​​​​​​​​​​ർ​​​​​​​​​​ക്കാ​​​​​​​​​​രി​​​​​​​​​​നെ ര​​​​​​​​​​ക്ഷി​​​​​​​​​​ച്ച​​​​​​​​​​ത്.

ലോ​​​​​​​​​​ക്സ​​​​​​​​​​ഭാ തെ​​​​​​​​​​ര​​​​​​​​​​ഞ്ഞെ​​​​​​​​​​ടു​​​​​​​​​​പ്പി​​​​​​​​​​ൽ കോ​​​​​​​​​​ൺ​​​​​​​​​​ഗ്ര​​​​​​​​​​സ്, ജെ​​​​​​​​​​ഡി​​​​​​​​​​എ​​​​​​​​​​സ് ക​​​​​​​​​​ക്ഷി​​​​​​​​​​ക​​​​​​​​​​ൾ​​​​​​​​​​ക്കു​​​​​​​​​​ണ്ടാ​​​​​​​​​​യ ദ​​​​​​​​​​യ​​​​​​​​​​നീ​​​​​​​​​​യ പ​​​​​​​​​​രാ​​​​​​​​​​ജ​​​​​​​​​​യം സ​​​​​​​​​​ർ​​​​​​​​​​ക്കാ​​​​​​​​​​രി​​​​​​​​​​ന്‍റെ പ​​​​​​​​​​ത​​​​​​​​​​നം ആ​​​​​​​​​​സ​​​​​​​​​​ന്ന​​​​​​​​​​മാ​​​​​​​​​​ക്കി. രാ​​​​​​​​​​ജി​​​​​​​​​​വ​​​​​​​​​​ച്ച എം​​​​​​​​​​എ​​​​​​​​​​ൽ​​​​​​​​​​എ​​​​​​​​​​മാ​​​​​​​​​​രെ അ​​​​​​​​​​നു​​​​​​​​​​ന​​​​​​​​​​യി​​​​​​​​​​പ്പി​​​​​​​​​​ക്കാ​​​​​​​​​​ൻ കോ​​​​​​​​​​ൺ​​​​​​​​​​ഗ്ര​​​​​​​​​​സ്, ജെ​​​​​​​​​​ഡി​​​​​​​​​​എ​​​​​​​​​​സ് നേ​​​​​​​​​​തൃ​​​​​​​​​​ത്വ​​​​​​​​​​ങ്ങ​​​​​​​​​​ൾ നി​​​​​​​​​​ര​​​​​​​​​​വ​​​​​​​​​​ധി ശ്ര​​​​​​​​​​മ​​​​​​​​​​ങ്ങ​​​​​​​​​​ൾ ന​​​​​​​​​​ട​​​​​​​​​​ത്തി​​​​​​​​​​യെ​​​​​​​​​​ങ്കി​​​​​​​​​​ലും ബി​​​​​​​​​​ജെ​​​​​​​​​​പി പാ​​​​​​​​​​ള​​​​​​​​​​യ​​​​​​​​​​ത്തി​​​​​​​​​​ൽ​​​​​​​​​​നി​​​​​​​​​​ന്ന് അ​​​​​​​​​​വ​​​​​​​​​​രെ തി​​​​​​​​​​രി​​​​​​​​​​കെ​​​​​​​​​​യെ​​​​​​​​​​ത്തി​​​​​​​​​​ക്കു​​​​​​​​​​ക എ​​​​​​​​​​ളു​​​​​​​​​​പ്പ​​​​​​​​​​മാ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്നി​​​​​​​​​​ല്ല. സ്പീ​​​​​ക്ക​​​​​ർ ത​​​​​ങ്ങ​​​​​ളു​​​​​ടെ രാ​​​​​​​​​​ജി സ്വീ​​​​​​​​​​ക​​​​​​​​​​രി​​​​​​​​​​ക്കാ​​​​​​​​​​ത്ത​​​​​​​​​​തി​​​​​​​​​​നെ​​​​​​​​​​തി​​​രേ ​​​വി​​​​​​​​​​മ​​​​​​​​​​ത​​​​​​​​​​ർ ന​​​​​​​​​​ല്കി​​​​​​​​​​യ ഹ​​​​​​​​​​ർ​​​​​​​​​​ജി​​​​​​​​​​യി​​​​​​​​​​ലു​​​​​​​​​​ള്ള സു​​​​​​​​​​പ്രീം​​​​​​​​​​കോ​​​​​​​​​​ട​​​​​​​​​​തി വി​​​​​​​​​​ധി​​​​​​​​​​യും സ​​​​​​​​​​ർ​​​​​​​​​​ക്കാ​​​​​​​​​​രി​​​​​​​​​​ന് എ​​​​​​​​​​തി​​​​​​​​​​രാ​​​​​​​​​​യി വ്യാ​​​​ഖ്യാ​​​​നി​​​​ക്ക​​​​പ്പെ​​​​ട്ടു.കൂറു മാറിയ എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നടപ ടികൾ ആരംഭിച്ചിട്ടുണ്ട്.

കർണാടകയിൽ ബിജെപിയുടെ അത്യാഗ്രഹം വിജയിച്ചുവെന്ന് രാഹുൽ, എല്ലാ നുണകളും ഒടുവിൽ തുറന്നുകാട്ടപ്പെടുമെന്ന് പ്രിയങ്ക

ന്യൂഡൽഹി: ക​ർ​ണാ​ട​ക​യി​ലെ കോ​ണ്‍​ഗ്ര​സ് ജെഡിഎ​സ് സ​ഖ്യം ബിജെപി​ക്ക് ഭീ​ഷ​ണി​യാ​യി​രു​ന്നു​വെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി. അ​വ​രു​ടെ അ​ത്യാ​ഗ്ര​ഹം വി​ജ​യി​ച്ചു. ക​ർ​ണാ​ട​ക​യി​ൽ ജ​നാ​ധി​പ​ത്യ​വും സ​ത്യ​സ​ന്ധ​ത​യും ഇ​ല്ലാ​താ​യെ​ന്നും രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു. എ​ല്ലാ നു​ണ​ക​ളും ഒ​ടു​വി​ൽ തു​റ​ന്നു​കാ​ട്ട​പ്പെ​ടു​മെ​ന്ന് ബി​ജെപി ഒ​രു നാ​ൾ തി​രി​ച്ച​റി​യു​മെ​ന്ന് പ്രി​യ​ങ്കാ ഗാ​ന്ധി​യും ട്വീ​റ്റ് ചെ​യ്തു.

Related posts