ആലപ്പുഴ: കെട്ടികിടന്ന മഴ വെള്ളത്തിൽ നിന്ന് 25 കുടുംബങ്ങൾക്ക് രക്ഷകരായി ഫയർഫോഴ്സ്. സ്ഥലത്ത് എത്തിയ രക്ഷാസേന മോട്ടോർപന്പ് ഉപയോഗിച്ച് മഴവെള്ളം കടലിലേക്ക് ഒഴുക്കി വിട്ടു. കനത്ത മഴയിൽ സിവ്യൂ വാർഡിലെ താഴ്ന്ന ഭാഗത്ത് ബീച്ചിലെ വിജയാ പാർക്കിന് വടക്ക് ഭാഗത്താണ് വെള്ളം കെട്ടികിടന്നത്.
വാർഡ് കൗണ്‍സിലറുടെ അഭ്യർഥനയെ തുടർന്ന് ഫയർഫോഴസ്് എത്തി രാവിലെ മുതൽ ഡീസൽ മോട്ടോർ ഉപയോഗിച്ച് ആരംഭിച്ച വെള്ളം പന്പ് ചെയ്യൽ വൈകിട്ട് ആറുമണിയോടെയാണ് തീർന്നത്. മുട്ടിന് മേൽ മഴവെള്ളം കെട്ടികിടന്നതിനാൽ കുട്ടികൾ ഉൾപ്പടെയുള്ളവർ ഭയാശങ്കയിലായിരുന്നു.
ലീഡിംഗ് ഫയർമാൻ ബദറൂദീന്റെ നേതൃത്വത്തിൽ ഫയർമാൻമാരായ കെ.സതീഷ്കുമാർ, അനീഷ്, അഭിലാഷ് ശേഖർ, ഷിജുമോൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.