ദേശീയ പാതനിലവാരത്തിലേക്ക് ഉയർത്താൻ മുണ്ടയ്ക്കൽ പാവനാശം റോഡ് നവീകരണത്തിന് 2.15 കോടി   അനുവദിച്ചതായി  നൗഷാദ് എംഎൽഎ

കൊ​ല്ലം: മു​ണ്ട​യ്ക്ക​ൽ പാ​പ​നാ​ശം റോ​ഡ് ദേ​ശീ​യ​പാ​ത​നി​ല​വാ​ര​ത്തി​ൽ പു​തു​ക്കി​പ്പ​ണി​യാ​ൻ 2.15 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും എം. ​നൗ​ഷാ​ദ് എം​എ​ൽ​എ അ​റി​യി​ച്ചു. ന​ഗ​ര​ത്തി​ലെ സു​പ്ര​ധാ​ന​മാ​യ തീ​ര​ദേ​ശ റോ​ഡു​ക​ളി​ലൊ​ന്നാ​ണ് ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​റിം​ഗ് വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള കൊ​ണ്ടേ​ത്ത് പാ​ലം മു​ത​ൽ ഇ​ര​വി​പു​രം പാ​ലം വ​രെ​യു​ള്ള പാ​പ​നാ​ശം റോ​ഡ്. മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ വ​കു​പ്പാ​ണ് റോ​ഡ് പു​തു​ക്കി പ​ണി​യാ​ൻ 2.15 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​തെ​ന്നും നൗ​ഷാ​ദ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

റോ​ഡ് പു​തു​ക്കി​പ്പ​ണി​യാ​ൻ ആ​ദ്യം 81.50 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ ക​ർ​ക്കി​ട​ക​വാ​വി​ന് പാ​പ​നാ​ശ​നം ക​ട​പ്പു​റ​ത്തു ബ​ലി​ത​ർ​പ്പ​ണം ചെ​യ്യാ​ൻ എ​ത്തു​ന്ന ആ​യി​ര​ങ്ങ​ളു​ടെ ഏ​ക ആ​ശ്ര​യ​മാ​യ ഈ ​റോ​ഡ് ദേ​ശീ​യ​പാ​ത നി​ല​വാ​ര​ത്തി​ൽ പു​തു​ക്കി​യ​പ്പ​ണി​യ​ണ​മെ​ന്ന ത​ന്‍റെഅ​ഭ്യ​ർ​ത്ഥ​ന​യെ തു​ട​ർ​ന്നാ​ണ് തു​ക വ​ർ​ദ്ധി​പ്പി​ച്ച് 2.15 കോ​ടി രൂ​പ​യാ​ക്കി ഉ​യ​ർ​ത്തി​യ​ത്. ക​ർ​ക്കി​ട​ക​വാ​വി​ന് മു​മ്പ് പ​ണി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ടെ​ൻ​ഡ​ർ ചെ​യ്ത​ത്.

ര​ണ്ടു ത​വ​ണ ടെ​ൻ​ഡ​ർ ചെ​യ്തെ​ങ്കി​ലും ര​ണ്ടു​ത​വ​ണ​യും അ​ട​ങ്ക​ൽ​ത്തു​ക​യെ​ക്കാ​ൾ കൂ​ടി​യ തു​ക​യാ​ണ് ക​രാ​റു​കാ​ർ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​തി​നാ​ൽ നെ​ഗോ​സി​യേ​ഷ​ൻ ന​ട​പ​ടി​ക​ൾ ന​ട​ക്കു​ക​യാ​ണ്. ഇ​ത് പൂ​ർ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷം മാ​ത്ര​മേ ക​രാ​ർ ഉ​റ​പ്പി​യ്ക്കാ​ൻ ക​ഴി​യൂ. അ​തി​നു​ള്ള സാ​വ​കാ​ശ​മാ​ണ് ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം തേ​ടി​യി​രി​യ്ക്കു​ന്ന​ത്.

അ​തെ സ​മ​യം ക​ർ​ക്കി​ട​ക​വാ​വ് പ്ര​മാ​ണി​ച്ച് കോ​ർ​പ്പ​റേ​ഷ​ന് ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ൻ​റെ അ​നു​മ​തി​യോ​ടെ റോ​ഡി​ൽ താ​ൽ​ക്കാ​ലി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​ന് ത​ട​സമില്ലെന്നും നൗഷാദ് പറഞ്ഞു.
.

Related posts