നെടുങ്കണ്ടം: രാജ്കുമാർ കസ്റ്റഡി മരണകേസിൽ എഎസ്ഐ ഉൾപ്പെടെ മൂന്നുപേർകൂടി അറസ്റ്റിൽ. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ എഎസ്ഐയും റൈറ്ററുമായ റോയി പി. വർഗീസ്, സിപിഒ ജിതിൻ കെ. ജോർജ്, ഹോം ഗാർഡ് കെ.എം. ജയിംസ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്.
ഇതോടെ കേസിൽ അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം ഏഴായി.നെടുങ്കണ്ടം എസ്ഐ കെ.എ. സാബു, എഎസ്ഐ സി.ബി. റെജിമോൻ, പോലീസ് ഡ്രൈവർമാരായ പി.എസ് നിയാസ്, സജീവ് ആന്റണി എന്നിവരെ മുന്പ് അറസ്റ്റുചെയ്തിരുന്നു.
കഴിഞ്ഞമാസം 12 മുതൽ 16 വരെ രാജ്കുമാർ കസ്റ്റഡിയിലായിരുന്ന ദിവസങ്ങളിൽ സ്റ്റേഷൻ റൈറ്ററായിരുന്ന റോയി പി. വർഗീസ് വിവരങ്ങൾ ഉന്നത ഉദ്യോഗസ്ഥരിൽനിന്നു മറച്ചുവച്ചു, പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിന് തയാറായില്ല തുടങ്ങിയ ആരോപണങ്ങളാണ് നേരിടുത്.
പിഒ ജിതിൻ കെ. ജോർജ്, ഹോം ഗാർഡ് കെ.എം. ജയിംസ് എന്നിവർ ഈദിവസങ്ങളിൽ ഡ്യൂട്ടി ചെയ്തിരുന്നു. ഇവർ രാജ്കുമാറിനെ മർദിക്കാൻ കൂട്ടുനിന്നതായി ക്രൈംബ്രാഞ്ച് കണ്ടെ ത്തി. ഈ സാഹചര്യത്തിലാണ് മൂന്നുപേരെയും ഇന്നലെ രാത്രി അറസ്റ്റു ചെയ്തത്. നെടുങ്കണ്ട ം താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
കേസുമായി ഇതുവരെ ബന്ധമില്ലാത്ത രണ്ടുപേരെയാണ് ഇന്നലെ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റുചെയ്തത്. ഇതോടെ വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റിന് സാധ്യത ഉണ്ടെ ന്നാണ് ക്രൈം ബ്രാഞ്ചിൽനിന്നു ലഭിക്കുന്ന സൂചന. ഹരിത തട്ടിപ്പ് കേസിലെ പ്രതികളിൽനിന്നു 2,40,000 രൂപ പോലീസ് പിടിച്ചെടുത്തിരുന്നു.എന്നാൽ സ്റ്റേഷൻ രേഖകളിൽ 1.97 ലക്ഷം രൂപ മാത്രമാണ് രേഖപ്പെടുത്തിയെന്നും ക്രൈം ബ്രാഞ്ച് സംഘം കണ്ടെ ത്തി. ബാക്കിത്തുക ഡീസൽ അടിക്കാനും പോലീസുകാരുടെ ചെലവിനും ഉപയോഗിച്ചു.
കഴിഞ്ഞ 21നാണ് പീരുമേട് സബ് ജയിലിൽ രാജ്കുമാർ മരിക്കുന്നത്. കഴിഞ്ഞ മാസം 12ന് രാജ്കുമാർ, ശാലിനി, മഞ്ജുഎന്നിവരെ നാട്ടുകാർ പിടികൂടി നെടുങ്കണ്ടം പോലീസിന് കൈമാറിയിരുന്നു. എന്നാൽ മഞ്ജു, ശാലിനി എന്നിവരുടെ മാത്രം അറസ്റ്റ് രേഖപ്പെടുത്തുകയും രാജ്കുമാറിന്റെ കസ്റ്റഡി രേഖപ്പെടുത്താതിരിക്കുകയും ചെയ്തു. 12 മുതൽ 16 വരെ നെടുങ്കണ്ടം പോലീസ് സ്റ്റേഷന്റെ മുകളിലെ വിശ്രമ മുറിയിൽ ക്രൂരമായ മർദനത്തിന് രാജ്കുമാറിനെ ഇരയാക്കുകയായിരുന്നു.