ഭോപ്പാൽ: വീട്ടിലേക്കുള്ള മടങ്ങിവരവാണ് നടത്തിയതെന്ന് മധ്യപ്രദേശിൽ ബിജെപിയെ കാലുവാരി കോൺഗ്രസിന് വോട്ടു ചെയ്ത എംഎൽഎമാർ. മുൻ കോൺഗ്രസ് നേതാക്കളായിരുന്ന നാരായൺ ത്രിപാഠി, ശരദ് കോൾ എന്നിവരാണു സർക്കാരിനെ പിന്തുണച്ച് നിയമസഭയിൽ വോട്ട് ചെയ്തത്. വികസനം മുൻ നിർത്തിയാണു കമൽനാഥ് സർക്കാരിനെ പിന്തുണച്ചതെന്നും വീട്ടിലേക്കുള്ള മടങ്ങിവരവാണെന്നും (ഘർവാപസി) ത്രിപാഠിയും കോളും പറഞ്ഞു.
ക്രിമിനൽ നിയമ ഭേദഗതി ബിൽ വോട്ടെടുപ്പിലായിരുന്നു ബിജെപി എംഎൽഎമാർ സർക്കാരിനെ പിന്തുണച്ചത്. സർക്കാരിന് അനുകൂലമായി 122 വോട്ട് ല ഭിച്ചു. 120 വോട്ടായിരുന്നു ലഭിക്കേണ്ടിയിരുന്നത്. 230 അംഗ സഭയിൽ സ്പീക്കർ ഉൾപ്പെടെ 121 പേരാണു സർക്കാരിനെ പിന്തുണയ്ക്കുന്നത്. സ്പീക്കർ എൻ.പി. പ്രജാപതി വോട്ട് ചെയ്തില്ല.
നേരിയ ഭൂരിപക്ഷത്തിലാണ് കമൽനാഥ് സർക്കാർ ഭരണം നടത്തുന്നത്. 230 അംഗ സഭയിൽ കോൺഗ്രസിന് 114 അംഗങ്ങളും ബിജെപിക്ക് 109 അംഗങ്ങളു മാണുണ്ടായിരുന്നത്. നാലു സ്വതന്ത്രരും രണ്ട് ബിഎസ്പി അംഗങ്ങളും ഒരു എസ്പി അംഗവും കോൺഗ്രസിനു പിന്തുണ നല്കി.