ഞാന്‍ ഒറ്റയ്ക്ക് പൊരുതിക്കോളാം! കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു സംസാരിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നു; ബിജെപിയുടെ ട്രോള്‍ ആര്‍മിക്കെതിരേ ഒറ്റയാള്‍ പട്ടാളമായി മഹുവ മൊയ്ത്ര

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ചു സം​സാ​രി​ക്കു​ന്ന​വ​രെ രാ​ജ്യ​ദ്രോ​ഹി​ക​ളാ​യി ക​ണ​ക്കാ​ക്കി ബി​ജെ​പി പി​ന്തു​ണ​യു​ള്ള ട്രോ​ൾ ആ​ർ​മി ക​ട​ന്നാ​ക്ര​മി​ക്കു​ക​യാ​ണെ​ന്ന് തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് എം​പി മ​ഹു​വ മൊ​യ്ത്ര. യു​എ​പി​എ ഭേ​ദ​ഗ​തി നി​യ​മ ബി​ല്ലി​ൻ​മേ​ലു​ള്ള ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ഹു​വ.

കേ​ന്ദ്ര സ​ർ​ക്കാ​രി​നെ എ​തി​ർ​ക്കു​ന്ന​വ​രെ രാ​ജ്യ​വി​രു​ദ്ധ​രാ​യി ചി​ത്രീ​ക​രി​ക്കു​ക​യാ​ണ്. കേ​ന്ദ്രം ആ​രെ​യെ​ങ്കി​ലും ല​ക്ഷ്യ​മി​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​രെ രാ​ജ്യ​വി​രു​ദ്ധ​രാ​യി മു​ദ്ര​കു​ത്താ​ൻ ട്രോ​ൾ ആ​ർ​മി​ക​ളും മ​റ്റും വ​രു​ന്നു​വെ​ന്നും മ​ഹു​വ പ​റ​ഞ്ഞു. എ​ന്നാ​ൽ, ട്രോ​ൾ ആ​ർ​മി എ​ന്ന പ്ര​യോ​ഗ​ത്തി​നെ​തി​രേ ഭ​ര​ണ​പ​ക്ഷ നി​ര​യി​ൽ നി​ന്നു പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു.

എ​സ്.​എ​സ് അ​ലു​വാ​ലി​യ​യും മ​ന്ത്രി അ​ർ​ജു​ൻ രാം ​മേ​ഘ് വാ​ളും മ​ഹു​വ​യു​ടെ വാ​ക്കു​ക​ൾ പി​ൻ​വ​ലി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ഴു​ന്നേ​റ്റു നി​ന്നു. ഈ ​സ​മ​യം ബി​ജെ​പി എം​പി മീ​നാ​ക്ഷി ലേ​ഖി ആ​യി​രു​ന്നു സ്പീ​ക്ക​റു​ടെ ക​സേ​ര​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. സ​ർ​ക്കാ​ർ ഒ​രി​ക്ക​ലും ആ​രെ​യും രാ​ജ്യ​ദ്രോ​ഹി എ​ന്നു വി​ളി​ച്ചി​ട്ടി​ല്ലെ​ന്നും പ്ര​യോ​ഗം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ, ത​ന്‍റെ വാ​ക്കു​ക​ളി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്ന​താ​യി പ​റ​ഞ്ഞ മ​ഹു​വ വീ​ണ്ടും സം​സാ​രി​ച്ചു തു​ട​ങ്ങി​യ​പ്പോ​ൾ ബി​ജെ​പി എം​പി​മാ​ർ ബ​ഹ​ള​മു​ണ്ടാ​ക്കി. മ​ഹു​വ​യെ പി​ന്തു​ണ​ച്ച് പ്ര​തി​പ​ക്ഷ നി​ര​യി​ൽ നി​ന്ന് കോ​ണ്‍ഗ്ര​സ് എം​പി​മാ​ർ അ​ട​ക്കം എ​ഴു​ന്നേ​റ്റു നി​ന്നെ​ങ്കി​ലും താ​ൻ ഒ​റ്റ​യ്ക്ക് പൊ​രു​തി​ക്കോ​ളാം എ​ന്നാ​യി​രു​ന്നു അ​വ​രു​ടെ മ​റു​പ​ടി.

ത​ന്നെ നേ​രി​ടാ​ൻ ഭ​ര​ണ​പ​ക്ഷ​ത്തുനി​ന്ന് മൂ​ന്ന് മ​ന്ത്രി​മാ​രാ​ണ് എ​ഴു​ന്നേ​റ്റ് നി​ൽ​ക്കു​ന്ന​തെ​ന്ന് പ​റ​ഞ്ഞ് മ​ഹു​വ സം​സാ​രം തു​ട​ര​വേ അ​മി​ത്ഷാ സ​ഭ​യി​ലേ​ക്ക് ക​ട​ന്നു വ​ന്നു. അ​തോ​ടെ കേ​ന്ദ്ര​ത്തി​നെ​തി​രേ​യു​ള്ള ആ​ക്ര​മണം ക​ടു​പ്പി​ച്ചാ​യി മ​ഹു​വ​യു​ടെ സം​സാ​രം. അ​തോ​ടെ സ​ഭ​യു​ടെ നി​യ​ന്ത്ര​ണം സ്പീ​ക്ക​ർ ഓം ​ബി​ർ​ള ഓ​ടിവ​ന്ന് ഏ​റ്റെ​ടു​ത്തു.

കേ​ന്ദ്രം ആ​രെ​യ​ങ്കി​ലും ല​ക്ഷ്യംവ​ച്ചാ​ൽ അ​വ​രെ വേ​ട്ട​യാ​ടാ​ൻ ചി​ല നി​യ​മ​ങ്ങ​ളു​ടെ സ​ഹാ​യ​വും ല​ഭി​ക്കു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ, ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ, ആ​ക്ടി​വി​സ്റ്റു​ക​ൾ എ​ന്നി​ങ്ങ​നെ സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും മീ​തെ രാ​ജ്യ​വി​രു​ദ്ധ പ​ട്ടം പ​തി​ച്ചു കൊ​ടു​ക്കു​ക​യാ​ണ്. രാ​ജ്യസു​ര​ക്ഷ​യു​മാ​യും ന​യ​ങ്ങ​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളെ എ​തി​ർ​ക്കു​ന്പോ​ൾ എ​ന്തു​കൊ​ണ്ടാ​ണ് പ്ര​തി​പ​ക്ഷ​ത്തെ രാ​ജ്യ​വി​രു​ദ്ധ​രെ​ന്നു മു​ദ്ര കു​ത്തു​ന്ന​തെ​ന്നും എം​പി ചോ​ദി​ച്ചു.

യു​എ​പി​എ ഭേ​ദ​ഗ​തി ബി​ല്ലി​നെ ത​ന്‍റെ പാ​ർ​ട്ടി ശ​ക്ത​മാ​യി എ​തി​ർ​ക്കു​ന്നു. ഒ​രു വി​ചാ​ര​ണ​യു​മി​ല്ലാ​തെ വ്യ​ക്തി​ക​ളെ ഭീ​ക​ര​വാ​ദി​ക​ളാ​യി മു​ദ്ര​കു​ത്തു​ന്ന വ​കു​പ്പു​ക​ളാ​ണതി​ൽ. സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​ധി​കാ​രം എ​ടു​ത്തു​ക​ള​യു​ന്ന​താ​ണ് പു​തി​യ ഭേ​ദ​ഗ​തി. ബി​ൽ ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​വും ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.

Related posts