നമ്മൾക്കും വേണം സർവ കായിക ശാല! ക​​ള​​ത്തി​​നു പു​​റ​​ത്തെ കാ​​യി​​ക ലോ​​കം

കേ​​ര​​ള​​ത്തി​​ൽ കു​​ട്ടി​​ക​​ൾ​​ക്കാ​​യി സ​​ർ​​ക്കാ​​ർ ര​​ണ്ട് ഉ​ത്സ​വ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ഒ​​ന്ന് സം​​സ്ഥാ​​ന സ്കൂ​​ൾ ക​​ലോ​​ത്സ​​വം, മ​​റ്റൊ​​ന്ന് സം​​സ്ഥാ​​ന സ്കൂ​​ൾ കാ​​യി​​ക​​മേ​​ള. ക​​ലോ​​ത്സ​​വ വേ​​ദി​​യി​​ൽ റോ​​സ് പൗ​​ഡ​​റി​​ന്‍റെ സു​​ഗ​​ന്ധ​​മാ​​ണു​​ള്ള​​ത്, അ​​തി​​ന്‍റെ വേ​​ദി​​ക​​ൾ പ്ര​​കാ​​ശ​​പൂ​​രി​​ത​​വും ച​​ന്ത​​മു​​ള്ള​​തു​​മാ​​ണ്.

എ​​ന്നാ​​ൽ, കാ​​യി​​ക മേ​​ള​​യി​​ൽ ഉ​​ള്ള​​തോ വേ​​ദ​​നാ സം​​ഹാ​​ര സ്പ്രേ​​ക​​ളു​​ടെ മൂ​​ക്കു​​തു​​ള​​യ്ക്കു​​ന്ന ഗ​​ന്ധ​​വും വി​​യ​​ർ​​പ്പും വെ​​യി​​ലേ​​റ്റു ചൂ​​ട് വ​​മി​​ക്കു​​ന്ന ട്രാ​​ക്കും ഫീ​​ൽ​​ഡും മൈ​​താ​​ന​​ങ്ങ​​ളും. ഒ​​രു പ്ര​​മു​​ഖ പ​രി​ശീ​ല​ക​​ന്‍റെ വാ​​ക്കു​​ക​​ളാ​​ണി​​ത്. കാ​​യി​​ക ലോ​​ക​​ത്തി​​ന്‍റെ ക​​ടു​​പ്പം നി​​റ​​ഞ്ഞ യാ​​ഥാ​​ർ​​ഥ്യ​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള സൂ​​ച​​​​ക​​മാ​​ണ് ഈ ​​വാ​​ക്കു​​ക​​ൾ. ലോ​​ക​​ത്തെ ഏ​​റ്റ​​വും വേ​​ഗ​​മേ​​റി​​യ മ​​നു​​ഷ്യ​​നാ​​യ ജ​​മൈ​​ക്ക​​യു​​ടെ ഉ​​സൈ​​ൻ ബോ​​ൾ​​ട്ടി​​നും പ​​റ​​യാ​​നു​​ള്ള​​ത് ബാ​​ല്യ​​ത്തി​​ലെ ദു​​രി​​ത​​വ​​ഴി​​ക​​ളെ​​ക്കു​​റി​​ച്ചു​​ത​​ന്നെ.

വീ​​ടി​​ല്ലാ​​ത്ത​​തും ക​​ഷ്ട​​ത​​ക​​ൾ അ​​നു​​ഭ​​വി​​ക്കു​​ന്ന​​തു​​മാ​​യ കേ​​ര​​ള കാ​​യി​​ക താ​​ര​​ങ്ങ​​ളു​​ടെ ക​​ഥ​​ക​​ൾ​​ക്ക് പ​​ഴ​​ക്ക​​മേ​​റെ… അ​​തെ​​ല്ലാം മ​​റി​​ക​​ട​​ന്ന് ക​​ഠി​​നാ​​ധ്വാ​​ന​​ത്തി​​ലൂ​​ടെ സം​​സ്ഥാ​​ന​​ത്തി​​നും രാ​​ജ്യ​​ത്തി​​നും വേ​​ണ്ടി മെ​​ഡ​​ലു​​കൾ നേ​​ടി​​യാ​​ലും അ​​വ​​രു​​ടെ ക​​ഷ്ട​​ത​​ക​​ൾ അ​​വ​​സാ​​നി​​ക്കി​​ല്ല. കാ​​ര​​ണം, ചോ​​ര​​നീ​​രാ​​ക്കി നാ​​ടി​​നാ​​യി നേ​​ടി​​യ നേ​​ട്ട​​ങ്ങ​​ൾ​​ക്ക് അ​​ർ​​ഹ​​മാ​​യൊ​​രു ജോ​​ലി എ​​ന്ന ക​​ട​​ന്പ​​യ്ക്കു മു​​ന്നി​​ൽ അ​​വ​​ർ പ​​ക​​ച്ചു​​പോ​​കു​​ന്നു… ക​​ള​​ത്തി​​നു പു​​റ​​ത്തെ കേ​​ര​​ള കാ​​യി​​ക ജീ​​വി​​ത​​ങ്ങ​​ളു​​ടെ ഇ​​ത്ത​​രം ദു​​ര​​നു​​ഭ​​വ​​ങ്ങ​​ൾ ഇ​​നി​​യും തു​​ട​​രും. അ​​തി​​നു കാ​​ര​​ണം, സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ പ​​രി​​മി​​തി​​ക​​ളാ​​ണ്.

സ​​ർ​​ക്കാ​​രി​​ന് എ​​ന്തു ചെ​​യ്യാം

കാ​​യി​​ക മേ​​ഖ​​ല​​യി​​ൽ നേ​​ട്ട​​മു​​ണ്ടാ​​ക്കു​​ന്ന​​വ​​ർ​​ക്ക് ജോ​​ലി ന​​ല്കു​​ക എ​​ന്ന മ​​ഹാ​​ദൗ​​ത്യ​​മാ​​ണ് സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ഇ​​പ്പോ​​ൾ ചെ​​യ്യു​​ന്ന​​ത്. ജോ​​ലി അ​​നി​​വാ​​ര്യ​​മാ​​യ ജീ​​വി​​ത​​പ്ര​​ശ്ന​​മാ​​ണെ​​ന്ന​​തും യാ​​ഥാ​​ർ​​ഥ്യം. എ​​ന്നാ​​ൽ, മെ​​ഡ​​ൽ നേ​​ടു​​ന്ന എ​​ല്ലാ കാ​​യി​​ക താ​​ര​​ങ്ങ​​ൾ​​ക്കും ജോ​​ലി ന​​ല്കാ​​ൻ സ​​ർ​​ക്കാ​​രി​​നു സാ​​ധി​​ക്കി​​ല്ലെ​​ന്ന​​തും മ​​റ്റൊ​​രു വ​​സ്തു​​ത​​യാ​​ണ്.

ഇ​​ത്ത​​ര​​മൊ​​രു സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് സ്പോ​​ർ​​ട്സ് യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​ടെ ആ​​വ​​ശ്യ​​ക​​ത ഉ​​യ​​ർ​​ന്നു​​വ​​രു​​ന്ന​​ത്. പോ​​ലീ​​സ്, സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് തു​​ട​​ങ്ങി​​യ സ​​ർ​​ക്കാ​​ർ വ​​കു​​പ്പു​​ക​​ളി​​ലെ വി​​വി​​ധ ത​​സ്തി​​കക​​ളി​​ലേ​​ക്കു​​ള്ള ഇ​​പ്പോ​​ഴ​​ത്തെ സ്പോ​​ർ​​ട്സ് ക്വോ​​ട്ട നി​​യ​​മ​​ന​​ങ്ങ​​ൾ സ്പോ​​ർ​​ട്സ് യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ലേ​​ക്ക് വ​​ഴി​​തി​​രി​​ച്ചു​​വി​​ടാം.

അ​​തോ​​ടെ ഭാ​​വി​​യി​​ലേ​​ക്കു​​ള്ള ക​​രു​​ത​​ൽ ധ​​ന​​മാ​​യി ഇ​​ന്നി​​ന്‍റെ താ​​ര​​ങ്ങ​​ൾ സ്പോ​​ർ​​ട്സ് യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​ടെ ഭാ​​ഗ​​മാ​​യു​​ണ്ടാ​​കും. വ​​രും ത​​ല​​മു​​റ​​യ്ക്ക് വ​​ഴി തെ​​ളി​​ക്കാ​​ൻ അ​​വ​​ർ​​ക്കു സാ​​ധി​​ക്കു​​ക​​യും ചെ​​യ്യും. സ്കൂ​​ൾ കാ​​യി​​ക​​മേ​​ള​​യി​​ലൂ​​ടെ ഭാ​​വി താ​​ര​​ങ്ങ​​ളെ ക​​ണ്ടെ​​ത്താ​​ൻ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ൻ അ​​വ​​സ​​രം ഒ​​രു​​ക്കു​​ന്പോ​​ൾ മ​​ല​​യാ​​ള​​ക്ക​​ര​​യു​​ടെ അ​​ഭി​​മാ​​ന​​മാ​​കു​​ന്ന​​വ​​ർ​​ക്ക് ത​​ങ്ങ​​ളു​​ടെ പി​​ൻ​​ഗാ​​മി​​ക​​ളെ വാ​​ർ​​ത്തെ​​ടു​​ക്കാ​​നു​​ള്ള സാ​​ഹ​​ച​​ര്യ​​വും ഒ​​രു​​ക്കേ​​ണ്ട​​തു​​ണ്ട്.

ജോ​​ലി​​യി​​ൽ എ​​ല്ലാം ശുഭമോ ?

ഒ​​രു ജോ​​ലി ല​​ഭി​​ച്ചാ​​ൽ എ​​ല്ലാം ശുഭമോ…? അ​​തെ എ​​ന്നാ​​ണ് ഇ​​പ്പോ​​ഴ​​ത്തെ പ്ര​​വ​​ണ​​ത തെ​​ളി​​യി​​ക്കു​​ന്ന​​ത്. കാ​​ര​​ണം, മി​​ക​​വ് പു​​ല​​ർ​​ത്തി​​യ താ​​ര​​ങ്ങ​​ളി​​ൽ പ​​ല​​രും ജോ​​ലി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു​​ക​​ഴി​​ഞ്ഞാ​​ൽ ക​​ളി​​ക്ക​​ള​​ത്തോ​​ട് വി​​ട​​പ​​റ​​യു​​ന്നു. സാ​​ഹ​​ച​​ര്യ​​ത്തി​​ന്‍റെ സ​​മ്മ​​ർ​​ദ്ദ​​വും അ​​വ​​ർ​​ക്കു​​ണ്ടെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. ഏ​​ജീ​​സ് ഓ​​ഫീ​​സി​​ൽ നി​​ന്ന് ഫു​​ട്ബോ​​ൾ താ​​രം സി.​​കെ. വി​​നീ​​തി​​നു രാ​​ജി​​വ​​യ്ക്കേ​​ണ്ടി​​വ​​ന്ന​​ത് അ​​തി​​ലേ​​ക്കാ​​ണ് വി​​ര​​ൽ ചൂ​​ണ്ടു​​ന്ന​​ത്.

ബാ​​ങ്കു​​ക​​ൾ, ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് ഓ​​ഫീ​​സു​​ക​​ൾ, സെ​​ക്ര​​ട്ടേറി​​യ​​റ്റ്, വൈ​​ദ്യു​​ത വ​​കു​​പ്പ്, റെ​​യി​​ൽ​​വേ, എ​​ക്സൈ​​സ്, പോ​​ലീ​​സ്, സൈ​​ന്യം തു​​ട​​ങ്ങി​​യ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലാ​​ണ് കാ​​യി​​ക താ​​ര​​ങ്ങ​​ൾ ജോ​​ലി നോ​​ക്കു​​ന്ന​​ത്.

കൗ​​മാ​​ര​​ത്തി​​ലും യൗ​​വ​​ന​​ത്തി​​ലും ക​​ളി​​ക്ക​​ള​​ത്തി​​ൽ ചെല​​വി​​ട്ട ഇ​​വ​​ർ തു​​ട​​ർ​​ന്ന് യാ​​ന്ത്രി​​ക ജീ​​വി​​ത​​ത്തി​​ലേ​​ക്ക് മാ​​റു​​ന്പോ​​ൾ അ​​ത് സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ പ​​രാ​​ജ​​യ​​മാ​​ണ്. കേ​​ര​​ള​​ത്തെ അ​​ഭി​​മാ​​ന​​പു​​ള​​കി​​ത​​മാ​​ക്കി​​യ ഈ ​​താ​​ര​​ങ്ങ​​ൾ ഇ​​ത്ത​​രം യാ​​ന്ത്രി​​ക ജോ​​ലി​​യി​​ലൂ​​ടെ ഒ​​തു​​ങ്ങി മ​​റ​​യേ​​ണ്ട​​വരോ അ​​തോ അ​​ടു​​ത്ത ത​​ല​​മു​​റ​​യെ വാ​​ർ​​ത്തെ​​ടു​​ക്കേ​​ണ്ട​​വരോ എ​​ന്ന് ചി​​ന്തി​​ക്കേ​​ണ്ടി​​യി​​രി​​ക്കു​​ന്നു. അ​​തി​​നു​​ള്ള സാ​​ഹ​​ച​​ര്യ​​മാ​​ണ് സ്പോ​​ർ​​ട്സ് യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ലൂ​​ടെ ത​​മി​​ഴ്നാ​​ട്, ഗു​​ജ​​റാ​​ത്ത്, ഹ​​രി​​യാ​​ന എ​​ന്നി​​വ നേ​​ടി​​യി​​രി​​ക്കു​​ന്ന​​ത്. കേ​​ര​​ള​​വും അ​​തി​​ലേ​​ക്ക് എ​​ത്തേ​​ണ്ടി​​യി​​രി​​ക്കു​​ന്നു.

നി​​ല​​വി​​ലെ അ​​വ​​സ്ഥ

ഒ​​രു വ​​ർ​​ഷം 50 കാ​​യി​​ക താ​​ര​​ങ്ങ​​ൾ​​ക്കാ​​ണ് (വ്യ​​ക്തി​​ഗ​​ത​​ത്തി​​ൽ 25ഉം ​​ടീം ഇ​​ന​​ങ്ങ​​ളി​​ൽ​​ 25ഉം) ​​സ്പോ​​ർ​​ട്സ് ക്വോ​​ട്ട​​യി​​ൽ സ​​ർ​​ക്കാ​​ർ നി​​യ​​മ​​നം ന​​ല്കേ​​ണ്ട​​ത്. ക​​ഴി​​ഞ്ഞ ര​​ണ്ട​​ര വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ ഇ​​രു​​ന്നൂ​​റോ​​ളം താ​​ര​​ങ്ങ​​ൾ​​ക്ക് ഈ ​​സ​​ർ​​ക്കാ​​ർ നി​​യ​​മ​​നം ന​​ല്കി​​യി​​ട്ടു​​ണ്ട്.

ഹോ​​ക്കി​​യി​​ൽ ഒ​​രു കാ​​ല​​ഘ​​ട്ട​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ അ​​ഭി​​മാ​​ന​​മാ​​യി​​രു​​ന്ന വി.​​ഡി. ശ​​കു​​ന്ത​​ള മു​​ത​​ൽ സി.​​കെ. വി​​നീ​​ത് വ​​രെ​​യു​​ള്ള​​വ​​ർ​​ക്ക് ഇ.​​പി. ജ​​യ​​രാ​​ജ​​ൻ കാ​​യി​​ക​​വ​​കു​​പ്പ് മ​​ന്ത്രി​​യാ​​യ​​തോ​​ടെ ജോ​​ലി ന​​ല്കി. വോ​​ളി​​ബോ​​ൾ താ​​രം സി.​​കെ. ര​​തീ​​ഷ്, ക​​ബ​​ഡി താ​​രം പി.​​കെ. രാ​​ജി​​മോ​​ൾ, സ്പെ​​ഷ​​ൽ ഒ​​ളി​​ന്പി​​ക്സി​​ൽ പ​​ങ്കെ​​ടു​​ത്ത പി.​​കെ. ഷൈ​​ഭ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ​​ക്കെ​​ല്ലാം സ​​ർ​​ക്കാ​​ർ ജോ​​ലി ന​​ല്കി.

നാ​​ളെ (അ​​വ​​സ​​ര​​ങ്ങ​​ളു​​ടെ കോ​​ടി​​ക്കി​​ലു​​ക്കം)

നമ്മൾക്കും വേണം സർവ കായിക ശാല -2 / അനീഷ് ആലക്കോട്

Related posts